ന്യുസിലാൻഡിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ ഇന്ത്യക്ക് വീണ്ടും തോൽവി. ഇതോടെ ഏകദിന പരമ്പര കീവികൾ 2-1 നു സ്വന്തമാക്കി. 41 റൺസിനാണ് ഇന്ത്യ തോൽവി ഏറ്റുവാങ്ങിയത്. ഇന്ത്യക്കായി വിരാട് കോഹ്ലി, ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്ഡി എന്നിവർ മാത്രമാണ് തിളങ്ങിയത്. കീവികൾക്ക് വേണ്ടി സെഞ്ച്വറിയടിച്ച ഡാരിൽ മിച്ചലിന്റെയും ഗ്ലെൻ ഫിലിപ്സിന്റെയും ബാറ്റിങ് മികവിലാണ് ന്യൂസിലാൻഡ് 337 എന്ന മികച്ച സ്കോറിലെത്തിച്ചത്.
ഇന്ത്യക്കായി വിരാട് കോഹ്ലി 108 പന്തിൽ 10 ഫോറും 3 സിക്സും അടക്കം 124 റൺസാണ് അടിച്ചെടുത്തത്. മത്സരത്തിൽ വിരാട് കോഹ്ലിക്ക് പുറമേ ഇന്ത്യക്കായി 57 പന്തിൽ രണ്ട് ഫോറും സിക്സും അടക്കം 53 റൺസ് നേടി നിതീഷ് കുമാർ റെഡ്ഢിയും, കൂടാതെ 43 പന്തിൽ നാല് ഫോറും നാല് സിക്സും അടക്കം 52 റൺസും നേടി ഹർഷിത് റാണയും മാത്രമാണ് പൊരുതിയത്.
സ്വന്തം മണ്ണിൽ കിവീസിനെതിരായ ഏകദിന പരമ്പര തോൽവിയോടെ കോച്ച് ഗൗതം ഗംഭീറിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്. റെഡ് ബോളിൽ മാത്രം തോറ്റിരുന്ന ഗംഭീർ ഇപ്പോൾ വൈറ്റ് ബോളിലും തോൽക്കുകയാണ്. ഇതിൽ താരത്തിന് നേരെ വൻ ആരാധകരോഷമാണ് ഉയരുന്നത്.
Read more
‘ബോർഡർ ഗവാസ്കർ ട്രോഫി തോറ്റു, കിവീസിനോടും ദക്ഷിണാഫ്രിക്കയോടും ഹോമിൽ വൈറ്റ് വാഷ് വഴങ്ങി, ന്യൂസിലന്റിന്റെ സി ടീമിനോട് സ്വന്തം മണ്ണിൽ പരമ്പര തോറ്റു, ഓസ്ട്രേലിയയോട് ഏകദിന പരമ്പര തോറ്റു.. ചരിത്രത്തിലെ ഏറ്റവും മോശം കോച്ച്. പിടിച്ച് പുറത്താക്കൂ എന്നാണ് ഒരു ആരാധകന്റെ കുറിപ്പ്.







