ഗംഭീറിന്റെ അഗ്രഷനും രോഹിതിന്റെ ഇമാജിനേഷനും, ഇന്ത്യന്‍ ക്രിക്കറ്റില്‍ 'ഗംബോള്‍'!

ടെസ്റ്റില്‍ വേഗതയേറിയ ബാറ്റിങ് മുന്‍പും സ്ഥിരമായി പലരും കാഴ്ചവെച്ചിട്ടുണ്ട്. 1900 കാലഘട്ടത്തില്‍ ഗില്‍ബര്‍ട്ട് ജെസോപ്പ് മുതല്‍ സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സിലൂടെ വിരേന്ദര്‍ സേവാഗ് ഒക്കെ അതാത് കാലഘട്ടങ്ങളില്‍ ടെസ്റ്റ് ക്രിക്കറ്റിലെ ബാറ്റിങ് എക്‌സ്‌പ്ലോസീവ്‌നെസ്സ് കൊണ്ട് കാണികളെ ത്രസിപ്പിച്ചിട്ടുള്ളവരാണ്..

ഈയൊരു കാണികളുടെ ഇടയിലേക്ക് ഫാസ്റ്റ് ബാറ്റിങിന് മറ്റൊരു പേരിട്ട് ഇംഗ്ലണ്ട് കൊണ്ട് വന്നതല്ല യഥാര്‍ഥത്തില്‍ ബാസ്‌ബോള്‍. അത് ടെസ്റ്റ് ക്രിക്കറ്റിനെ മുന്‍പ് സമീപിച്ചിരുന്ന മെന്റാലിറ്റിയെ മൊത്തമായി മാറ്റിയ ഒരു കണ്‍സെപ്റ്റ് ആയിരുന്നു. വെറും അറ്റാക്കിങ് ബാറ്റിങ് മാത്രമാക്കാതെ, അണ്‍കണ്‍വെന്‍ഷണല്‍ ആയ ഫീല്‍ഡിങ് പൊസിഷനുകളും അഗ്രസീവ് അപ്രോച്ചുകളും ഉള്‍പ്പെട്ട ഒരു ടോട്ടല്‍ പാക്കേജ് ആണ് ബാസ് ബോള്‍..

ഇന്നിപ്പോ ബംഗ്ലാദേശിനെതിരെ ഇന്ത്യ പരമ്പര നേടുമ്പോള്‍ കണ്ടത് ബാസ്‌ബോളിന്റെ വേറൊരു തലത്തിലുള്ള പ്രയോഗമാണ്. വേണ്ടി വന്നാല്‍ അള്‍ട്രാ ലെവലിലുള്ള ബാറ്റിങ് അറ്റാക്കിനോടൊപ്പം ബൗളര്‍മാരും ഫീല്‍ഡര്‍മാരും സിങ്കായി ആക്രമിക്കുന്ന കാഴ്ച. കൂടെ അഗ്രസീവ് ഡിക്ലറേഷന്‍ അടക്കമുള്ള തീരുമാനങ്ങളു..

സമീപഭാവിയില്‍ ഇന്ത്യന്‍ ഫോക്ലോറില്‍ എഴുതപ്പെടാന്‍ പോകുന്ന ക്യാപ്റ്റന്‍സിയുമായി രോഹിത് ഉണ്ടെങ്കിലും ഈ സീരിസിലൊന്നാകെ, പ്രത്യേകിച്ചും രണ്ടാം ടെസ്റ്റിനു മുകളില്‍ അദൃശ്യമായി ഒരു ഗൗതം ഗംഭീര്‍ ടച്ച് ഉണ്ടായിരുന്നു. റെഡ് ഹോട്ടായ, അള്‍ട്ര അഗ്രസ്സീവ് ആയ ഗംഭീര്‍ ഇന്ത്യന്‍ ടീമിനോടൊപ്പം ചേരുമ്പോള്‍ എന്തായിരിക്കും നടക്കുക എന്നൊരു ആകാംക്ഷയുണ്ടായിരുന്നു. അതിന്റെ ആദ്യ സാമ്പിള്‍ ലഭിച്ച് കഴിഞ്ഞു. ഗംഭീറിന്റെ അഗ്രഷനും രോഹിതിന്റെ ഇമാജിനേഷനും കൂടിയുള്ള ഒരപൂര്‍വ്വ കോമ്പിനേഷനാണ് ഇനി കാണാന്‍ പോകുന്നത്.. ഗംബോള്‍ ആരംഭിച്ച് കഴിഞ്ഞിരിക്കുന്നു..

എഴുത്ത്: ഷെമിന്‍ അബ്ദുള്‍മജീദ്

കടപ്പാട: മലയാളി ക്രിക്കറ്റ് സോണ്‍

Read more