അവരുടെ ഫോമിൽ ആശങ്ക ഇല്ല കാരണം വെളിപ്പെടുത്തി മുൻ താരം

മുംബൈ, ചെന്നൈ ആരാധകർക്ക് മാത്രമല്ല ഇന്ത്യൻ ക്രിക്കറ്റിനെ സ്നേഹിക്കുന്ന ആളുകൾക്ക് വലിയ നിരാശയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ, മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി എന്നിവരുടെ മോശം ഫോം. സൂപ്പർ താരങ്ങളുടെ മോശം ഫോം തുടർന്നാൽ വരാനിരിക്കുന്ന ലോകകപ്പ് ഉൾപ്പടെ ഉള്ള മത്സരങ്ങളിലെ ഇന്ത്യൻ സാധ്യതയെ ബാധിക്കുമോ എന്ന ചിന്തയിലാണ് ആളുകൾ. പക്ഷെ ഇരുതാരങ്ങളുടെയും ഫോമിനെക്കുറിച്ച് അഭിപ്രായം പറയുകയാണ് ഇന്ത്യയുടെ മുന്‍ താരവും ഇപ്പോള്‍ കമന്റേറ്ററുമായ ദീപ് ദാസ്ഗുപ്തയ്ക.

“വിരാട് കോലി, രോഹിത് ശര്‍മ എന്നിവരുടെ മോശം പ്രകടനത്തില്‍ എനിക്കു ആശങ്കയുണ്ടാവാതിരിക്കാന്‍ ഒരു കാരണമുണ്ട്.  ഐപിഎല്ലില്‍ കളിക്കുന്നതും സ്വന്തം രാജ്യത്തിനു വേണ്ടി ഇറങ്ങുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. മാത്രമല്ല ഐപിഎല്ലിനു തൊട്ടു പിന്നാലെയല്ല ടി20 ലോകകപ്പ്. അതിനു ഇനിയും കുറച്ചു മാസങ്ങള്‍ കൂടിയുണ്ട്. ആറു മാസങ്ങക്കു ശേഷമാണ് ടി20 ലോകകപ്പ്. ഇതിനിടെ ഏഷ്യാ കപ്പും ചില പരമ്പകളുമെല്ലാം ഇന്ത്യ കളിക്കുന്നുണ്ട്. ടി20 ലോകകപ്പിനു മുമ്പ് ഒരുപാട് മല്‍സരങ്ങളുള്ളതിനാല്‍ തന്നെ കോലി, രോഹിത് എന്നിവരെക്കുറിച്ച് ഞാന്‍ ആശങ്കപ്പെടുന്നുമില്ല .”

എട്ടു മല്‍സരങ്ങളില്‍ നിന്നും 19.12 ശരാശരിയില്‍ 153 റണ്‍സ് മാത്രമേ ഹിറ്റ്മാനു നേടാനായിട്ടുള്ളൂ. ഉയര്‍ന്ന സ്‌കോര്‍ 41 റണ്‍സാണ്. മ്പൊരു സീസണിലും കണ്ടിട്ടില്ലാത്ത വിധം കോലി ഫ്‌ളോപ്പായി മാറിയിരിക്കുകയാണ്. ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 16 ശരാശരിയില്‍ 107 റണ്‍സ് മാത്രമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. മുംബൈ ഇന്ത്യന്‍സുമായുള്ള കളിയില്‍ നേടിയ 48 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

ഇത്രയും മത്സരങ്ങളില്‍ ഒരു അര്‍ധ സെഞ്ചുറി പോലും ഇരുതാരങ്ങള്‍ക്കും നേടാന്‍ കഴിഞ്ഞിട്ടില്ലെന്നത് ടി20 ലോകകപ്പിലെ ഇന്ത്യയുടെ സാധ്യത സംശയത്തിന്‍റെ നിഴലിലാക്കുന്നത് എന്നായിരുന്നു ആരാധകർ പറഞ്ഞത്.

Read more

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിലെ തന്നെ വിശ്വസ്ത താരങ്ങളായ ഇരുവർക്കും ഉടനെ ബാറ്റിങ് ഫോമികലേക്ക് എത്താനായി കഴിയുമെന്നാണ് സുനിൽ ഗവാസ്ക്കർ നേരത്തെ പറഞ്ഞിരുന്നു . കേവലം ഒരൊറ്റ ഇന്നിംഗ്സ് മതിയാകും ഇരുവർക്കും അവരുടെ യഥാർത്ഥ ബാറ്റിങ് ഫോമിലേക്ക് എത്താനായിയെന്ന് പറഞ്ഞ സുനിൽ ഗവാസ്ക്കർ നിലവിൽ അവരുടെ മോശം ഫോം ആശങ്കകൾ അൽപ്പം സൃഷ്ഠിക്കുന്നുണ്ടെങ്കിലും അതെല്ലാം ഒരു സൂപ്പർ ഇന്നിങ്സിന് ശേഷം മാറുമെന്നാന്നും പറയുന്നു.