ഫ്ലോപ്പായ മുഹമ്മദ് ഷമിയെ പുറത്താക്കി ആ താരത്തിനെ കൊണ്ട് വരണം: ആകാശ് ചോപ്ര

ഈ മാസം നടക്കാൻ പോകുന്ന ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ടീം തയ്യാറായി കഴിഞ്ഞു. കഴിഞ്ഞ വർഷം നേടിയെടുത്ത ടി-20 ലോകകപ്പ് പോലെ ഈ വർഷത്തെ ചാമ്പ്യൻസ് ട്രോഫിയും നേടിയെടുക്കും എന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഇപ്പോൾ കഴിഞ്ഞ ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യ പരാജയപ്പെട്ടതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിന്ന് ടീം പുറത്തായിരുന്നു. അതിന്റെ ക്ഷീണം മാറ്റാൻ ഇന്ത്യക്ക് ഈ ടൂർണമെന്റിൽ കപ്പ് ജേതാക്കളായെ തീരു.

2023 ഏകദിന ലോകകപ്പിന് ശേഷം പരിക്ക് സംഭവിച്ച ശേഷം മുഹമ്മദ് ഷമി ഇപ്പോൾ ഇന്ത്യൻ ടീമിലേക്ക് തിരികെ വന്നിരിക്കുകയാണ്. എന്നാൽ താരത്തിന്റെ ഭാഗത്ത് നിന്നു മികച്ച പ്രകടനങ്ങൾ പ്രതീക്ഷിച്ച ആരാധകർ നിരാശയിലാണ്. ഇംഗ്ലണ്ടിനെതിരെ നടന്ന ടി 20 മത്സരത്തിലും, ഏകദിന മത്സരത്തിലും മോശമായ ബോളിങ് പ്രകടനമാണ് അദ്ദേഹം കാഴ്ച വെച്ചത്.

ചാമ്പ്യൻസ് ട്രോഫിക്കായുള്ള ഇന്ത്യൻ സ്‌ക്വാഡിൽ മുഹമ്മദ് ഷമി ഉൾപെട്ടിട്ടുണ്ട്. എന്നാൽ ജസ്പ്രീത് ബുംറ കളിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇത് വരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല. അത് കൊണ്ട് ഷമിക്ക് ടീമിൽ നിർണായക പങ്ക് ഉണ്ടാകും. താരം ഫോം ഔട്ട് ആയതിൽ ഇന്ത്യൻ ക്യാമ്പിൽ ആശങ്കകൾ ഉയരുകയാണ്. ഷമിയെക്കാൾ കൃത്യമായി ലൈനിലും ലെങ്ങ്തിലും സ്പീഡിലും പന്തെറിയുന്ന താരമായ ഭുവനേശ്വർ കുമാറിനെ ടീമിൽ ഉൾപ്പെടുത്തണം എന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ആകാശ് ചോപ്ര.

ആകാശ് ചോപ്ര പറയുന്നത് ഇങ്ങനെ:

” ഷമിയുടെ സ്പീഡ് ഒരൽപ്പം താഴ്ന്നിരിക്കുന്നു. 132 സ്പീഡിലാണ് എറിയുന്നതെങ്കിൽ ഭുവനേശ്വർ കുമാർ ആണ് മികച്ച ബൗളർ. ആ സ്പീഡിൽ കൃത്യതയോടെ പന്തെറിയാൻ ഭുവേനേശ്വറിന് കഴിയും. ഷമിയ്ക്ക് 137, 138 സ്പീഡിൽ പന്തെറിയാൻ ഷമിക്ക് കഴിയും. അവിടെയാണ് അയാൾ തന്റെ മികവ് പുറത്തെടുക്കുന്നത്. ഭുവേനേശ്വറിനെ ടീമിൽ ഉൾപ്പെടുത്തുന്നത് നല്ലതായിരിക്കും” ആകാശ് ചോപ്ര പറഞ്ഞു.