ക്വിന്റണ്‍ ഡീകോക്കിന് അര്‍ദ്ധശതകം ; തകര്‍പ്പന്‍ തുടക്കം കിട്ടിയ ശേഷം ലക്‌നൗ പരുങ്ങുന്നു

ഐപിഎല്ലില്‍ ആദ്യ വിജയം തേടുന്ന ലക്‌നൗ സൂപ്പര്‍ജയന്റ്‌സിന് ചേസിങ്ങില്‍ മികച്ച തുടക്കം. ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ 210 റണ്‍സ് പിന്തുര്‍ടര്‍ന്ന് ലക്‌നൗ സൂപ്പര്‍ജയന്റ്‌സിന്റെ ഓപ്പണര്‍ ക്വിന്റണ്‍ ഡീകോക്ക്് അര്‍ദ്ധശതകം നേടി. കെഎല്‍ രാഹുലും ഡീകോക്കും ചേര്‍ന്ന തുടക്കമിട്ട ഇന്നിംഗ്‌സില്‍ ആദ്യ വിക്കറ്റ് നഷ്ടമായത് 99 റണ്‍സിന്.

കെ എല്‍ രാഹുലിനെ പ്രിട്ടോറിയസിന്റെ പന്തില്‍ അമ്പാട്ടി റായിഡു പിടികൂടുകയായിരുന്നു. 26 പന്തില്‍ 40 റണ്‍സാണ് താരം എടുത്തത്. രണ്ടു ബൗണ്ടറികളും മൂന്ന് സിക്‌സറും താരം പറത്തി. 36 പന്തുകളിലായിരുന്നു ക്വിന്റന്‍ ഡീകോക്കിന്റെ അര്‍ദ്ധശതകം. ഒമ്പത് ബൗണ്ടറി അടിച്ച ഡീകോക്ക് 52 റണ്‍സാണ് എടുത്തത്.

Read more

പവര്‍പ്‌ളേയില്‍ തകര്‍ത്തടിച്ച ലക്‌നൗ ടീം രാഹുല്‍ പുറത്താകുന്നത് വരെ ഒരോവറില്‍ പത്തുറണ്‍സ് എന്ന ശരാശരിയില്‍ സ്‌കോര്‍ കൊണ്ടുപോകുകയും ചെയ്തു. ആറു റണ്‍സ് എടുത്ത മനീഷ് പാണ്ഡേ സിഎസ്‌കെയുടെ ദേശ്പാണ്ഡേയുടെ പന്തില്‍ ബ്രാവോ പിടിച്ചു പുറത്താകുകയായിരുന്നു.