'ഞാന്‍ അവന്റെ കടുത്ത ആരാധകനാണ്'; മൂന്നാം ടെസ്റ്റില്‍ ആ താരത്തെ ഇറക്കണമെന്ന് എന്‍ജിനീയര്‍

മോശം ഫോമിലുള്ള ചേതേശ്വര്‍ പുജാരക്കോ അജിങ്ക്യ രഹാനെക്കോ പകരക്കാരനായി മൂന്നാം ടെസ്റ്റില്‍ സൂര്യകുമാര്‍ യാദവിനെ പരിഗണിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം ഫറൂഖ് എന്‍ജിനീയര്‍. സൂര്യകുമാര്‍ ഒരു ക്ലാസിക് കളിക്കാരനാണെന്നും അവന്റെ വലിയ ആരാധകനാണ് താനെന്നും ഫറൂഖ് പറഞ്ഞു.

‘ആദ്യമേ തന്നെ പറയട്ടെ സൂര്യകുമാര്‍ യാദവിന്റെ കടുത്ത ആരാധകനാണ് ഞാന്‍. അവനൊരു ക്ലാസിക് താരമാണ്. പുജാരക്കോ രഹാനെക്കോ പകരക്കാരനായി അവന്‍ വേണമെന്നാണ് ഞാന്‍ പറയുന്നത്. അവര്‍ ക്ലാസ് താരങ്ങളാണ്. എന്നാല്‍ സൂര്യകുമാര്‍ യാദവ് മാച്ച് വിന്നറാണ്.’

Farokh Engineer and his unexpected act in jest! | Farokh Engineer

Read more

‘ശ്രേയസ് അയ്യര്‍ പുറത്തായപ്പോഴും സൂര്യകുമാര്‍ യാദവിനെയാണ് ഇന്ത്യ പരിഗണിച്ചത്. അവനൊരു ആക്രമണോത്സുകതയുള്ള താരമാണ്. 70-80 പന്തുകളില്‍ സെഞ്ച്വറി നേടാന്‍ കെല്‍പ്പുള്ള താരമാണവന്‍. അതുല്യനായ ബാറ്റ്സ്മാനും ഫീല്‍ഡറുമാണവന്‍ കൂടാതെ മികച്ചൊരു മനുഷ്യനുമാണ്’ ഫറൂഖ് പറഞ്ഞു.