എന്ത് മണ്ടത്തരമാണ് അയാൾ കാണിക്കുന്നത്, വീണ്ടും വീണ്ടും ആ തെറ്റ് ആവർത്തിക്കുന്നു, ഇങ്ങനെ പോയാൽ എട്ടിന്റെ പണി കിട്ടും, ​ഗംഭീറിനെ നിർത്തിപ്പൊരിച്ച് ആരാധകർ

രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇം​ഗ്ലണ്ട് ടീം ഇന്ത്യയെ ബാറ്റിങിന് അയച്ചിരിക്കുകയാണ്. മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യൻ ടീം ഇന്ന് ഇറങ്ങുന്നത്. ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ചപ്പോൾ ആദ്യ ടെസ്റ്റ് കളിച്ച സായി സുദർശൻ, ശാർദുൽ താക്കൂർ എന്നിവരെ ഒഴിവാക്കി. പകരം വാഷിങ്ടൺ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി, ആകാശ് ദീപ് തുടങ്ങിയവർ ടീമിലെത്തി. രണ്ടാം ടെസ്റ്റിൽ സായി സുദർശൻ കളിച്ച മൂന്നാം നമ്പറിൽ കരുൺ നായരാണ് ഇന്ന് കളിക്കുന്നത്.

സായിയേയും ശാർദുൽ താക്കൂറിനെയും ടീമിൽ ഉൾ‌പ്പെടുത്താത്തതിൽ കോച്ച് ​ഗൗതം ഗംഭീറിനെതിരെ സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിരിക്കുകയാണ് ആരാധകർ‌. “ഒരു മത്സരത്തിന് ശേഷം സായ് സുദർശനെ ഒഴിവാക്കാനാണെങ്കിൽ എന്തിനാണ് അദ്ദേഹത്തിന് ടെസ്റ്റിൽ അരങ്ങേറാൻ അവസരം നൽകിയതെന്നാണ്” ആരാധ​കർ ചോദിക്കുന്നത്. “സായ് സുദർശന്റെ കാര്യത്തിൽ വിഷമം തോന്നും – ടീം കോമ്പിനേഷൻ കാരണം ഒരു ടെസ്റ്റിന് ശേഷം അദ്ദേഹത്തെ ഒഴിവാക്കി” എന്നാണ് മറ്റൊരാൾ കുറിച്ചത്.

Read more

“സായ് സുദർശൻ ഒരു കാരണവുമില്ലാതെ പുറത്തായി. കുൽദീപിന് ഇതുവരെ ഒരു കളി പോലും ലഭിച്ചിട്ടില്ല. അതെ ഇതാണ് ​ഗംഭീർ യു​ഗം” എന്ന് ഒരാൾ ഇന്ത്യൻ കോച്ചിനെ ട്രോളി കമന്റിട്ടു. “ഒരു തോറ്റ മത്സരത്തിനുശേഷം ഒരു കളിക്കാരനെ നിങ്ങൾ പുറത്താക്കിയെങ്കിൽ ആദ്യം തല്ലേണ്ടത് നിങ്ങളെ തന്നെയാണ്” എന്നാണ് മറ്റൊരു ആരാധകൻ കമന്റിട്ടത്.