ഇന്ത്യൻ ടീമിൽ പൊട്ടിത്തെറി, ഗംഭീറിനെ അവഗണിച്ച് കോഹ്ലി; രോഹിതുമായി തർക്കിച്ച് ഗംഭീർ

സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ നടന്ന ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 17 റൺസിന്റെ വിജയം. വിരാട് കോഹ്ലി, രോഹിത് ശർമ്മ, കെ എൽ രാഹുൽ, കുൽദീപ് യാദവ്, ഹർഷിത്ത് റാണ എന്നിവരുടെ മികവിലാണ് ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് വിജയിക്കാനായത്. 120 പന്തിൽ 135 റൺസ് നേടിയ വിരാട് കോഹ്ലിയാണ് മത്സരത്തിലെ പ്ലയെർ ഓഫ് ദി മാച്ച്.

ഇപ്പോഴിതാ ഇന്ത്യൻ ക്രിക്കറ്റ് കോച്ച് ​ഗൗതം ​ഗംഭീറും വിരാട് കോഹ്‌ലിയും രോഹിത് ശർമയും തമ്മിൽ അത്ര നല്ല ചേർച്ചയിലല്ല എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. മത്സരത്തിനിടയിൽ രോഹിതുമായി ഗംഭീർ തർക്കിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വൈറലായിരുന്ന്. കൂടാതെ സെഞ്ച്വറി നേടിയതിനു ശേഷം ഡ്രസിങ് റൂമിലേക്ക് മടങ്ങിയ കോഹ്ലി ഗംഭീറിനെ മൈൻഡ് പോലും ചെയ്യ്തിരുന്നില്ല. മത്സരശേഷവും ഡ്രസിങ് റൂമിൽ നിന്ന ഗംഭീറിനോട് കോഹ്ലി ഒന്നും മിണ്ടാതെ അവഗണിക്കുകയും ചെയ്തു.

Read more

ടീമിലെ നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ബിസിസിഐ ഉന്നതതല ഇടപെടലിന് ഒരുങ്ങുകയാണ്. ഈ പശ്ചാത്തലത്തിലാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിനു മുന്നോടിയായി ബിസിസിഐ അടിയന്തര യോഗം വിളിച്ചിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഹെഡ് കോച്ച് ഗൗതം ഗംഭീര്‍, സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ എന്നിവരുള്‍പ്പെടെ ഏതാനും ഉന്നത ഉദ്യോഗസ്ഥരെയും യോഗത്തിന് വിളിച്ചതായാണ് റിപ്പോര്‍ട്ട്.