ഒരിക്കൽ തോറ്റുപോയെങ്കിലും നിനക്ക് വീണ്ടും അവസരം നൽകുകയാണ്, വെറുതെ അല്ല ഇവന്മാർക്ക് കിരീടം കിട്ടാത്തത് എന്ന് ആരാധകർ

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) 2023 സീസണിന് മുന്നോടിയായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വസീം ജാഫറിനെ പഞ്ചാബ് കിംഗ്‌സിന്റെ (പിബികെഎസ്) ബാറ്റിംഗ് പരിശീലകനായി ബുധനാഴ്ച വീണ്ടും നിയമിച്ചു.
ഈ വർഷമാദ്യം ഐപിഎൽ 2022 മെഗാ ലേലത്തിന് മുന്നോടിയായി 44 കാരനായ അദ്ദേഹം പിബികെഎസ് ബാറ്റിംഗ് പരിശീലക സ്ഥാനം ഒഴിഞ്ഞിരുന്നു.

2019-ൽ അദ്ദേഹം പഞ്ചാബ് കിംഗ്സിലേക്ക് (അന്ന് കിംഗ്സ് ഇലവൻ പഞ്ചാബ്) ചേർന്നിരുന്നു, മുമ്പ് മൂന്ന് സീസണുകളിൽ ടീമിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഒരിക്കൽ ബാറ്റിംഗ് കോച്ച് എന്ന നിലയിൽ പ്രവർത്തിച്ചിട്ടുള്ള താരത്തിന് ആ സ്ഥാനത്ത് ശോഭിക്കാൻ സാധിച്ചില്ല എങ്കിലും വീണ്ടും ഒരിക്കൽകൂടി അവസരം നൽകുകയാണ് പഞ്ചാബ് ചെയ്യുനത്.

ഐ.പി. എൽ ചരിത്രം മുഴുവൻ പരിശോധിച്ചാൽ ഇതുവരെ വലിയ നേട്ടങ്ങൾ ഒന്നും കൈവരിക്കാൻ സാധികാത്ത ടീമാണ് പഞ്ചാബ്. നായകൻ മായങ്ക് അഗർവാളിനെ ഒഴിവാക്കി ധവാനെ നായകനാക്കി നിയമിക്കുക വഴി ഒരു മാറ്റത്തിനാണ് ടീം ഉദ്ദേശിക്കുന്നത്.

ഡിസംബർ 23 ന് കൊച്ചിയിൽ നടക്കാനിരിക്കുന്ന ഐപിഎൽ 2023 ലേലത്തിനായി 16 കളിക്കാരെ പഞ്ചാബ് നിലനിർത്തി, അവരുടെ പേഴ്സിൽ 32.2 കോടി രൂപ ശേഷിക്കും.