ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന രണ്ടാം ടി 20 യിൽ വെടിക്കെട്ട് പ്രകടനവുമായി ഇംഗ്ലണ്ട്. ജോസ് ബട്ലറിന്റെയും ഫിൽ സാൾട്ടിന്റെയും സംഹാരതാണ്ഡവത്തിൽ ടി 20 യിൽ ആദ്യമായി 300 കടന്നു ബ്രിട്ടീഷ് പട. മത്സരത്തിൽ 146 റൺസിനാണ് ഇംഗ്ലണ്ട് വിജയിച്ചത്.
ഓപ്പണർ ബാറ്റർമാരായ ഫിൽ സാൾട്ടും ജോസ് ബട്ടലറും ആദ്യ വിക്കറ്റിൽ വെറും 7.5 ഓവറിൽ അടിച്ചെടുത്തത് 126 റൺസാണ്. ബട്ട്‌ലർ മടങ്ങുമ്പോൾ 30 പന്തിൽ നിന്നും എട്ട് ഫോറും ഏഴ് സിക്‌സറുമടക്കം 83 റൺസാണ് സ്വന്തമാക്കിയത്. ആദ്യ ഓവർ മുതൽ അറ്റാക്ക് ചെയ്ത ഇംഗ്ലണ്ട് പവർപ്ലേയിൽ തന്നെ മൂന്നക്കം കണ്ടു.
60 പന്തിൽ നിന്നും 15 ഫോറും എട്ട് സിക്‌സറുമടക്കം 141 റൺസാണ് ഫിൽ സാൾട്ട് അടിച്ചെടുത്തത്. കൂടാതെ 14 പന്തിൽ രണ്ട് ഫോറും രണ്ട് സിക്‌സറുമായി ജേക്കബ് ബെഥലും, 21 പന്തിൽ നിന്നും 5 ഫോറും ഒരു സിക്‌സുമടക്കം ഹാരി ബ്രൂക്ക് 41 റൺസും മികച്ച പ്രകടനം പുറത്തെടുത്തു.
ദക്ഷിണാഫ്രിക്കൻ ബൗളർ കഗീസോ റബാദയെയാണ് അടിച്ചുറക്കിയത്. നാല് ഓവറിൽ 70 റൺസാണ് അദ്ദേഹം വഴങ്ങിയത്. മാർക്കോ യാൻസൻ 60 വാങ്ങിയപ്പോൾ ലിസാഡ് വില്യംസൺ 62 റൺസ് വഴങ്ങി. രണ്ട് വിക്കറ്റും വീഴ്ത്തിയ ബിയോൺ ഫോർച്ചുയിനും കിട്ടി 52 റൺസ്.







