ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനും അപ്രതീക്ഷിത തിരിച്ചടി, ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് വെട്ടിക്കുറച്ചു

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം സീസണിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനും അപ്രതീക്ഷിത തിരിച്ചടി. ട്രെന്റ് ബ്രിഡ്ജില്‍ നടന്ന ആദ്യ ടെസ്റ്റിലെ കുറഞ്ഞ ഓവര്‍ നിരക്കാണ് ഇരുടീമുകള്‍ക്കും തിരിച്ചടിയായത്. ഇതോടെ ഇരു ടീമുകള്‍ക്കും മാച്ച് ഫീയുടെ 40 ശതമാനം തുക പിഴ വിധിച്ച ഐ.സി.സി,  ഇരുടീമിന്‍റെയും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ  2 പോയിന്റ് വെട്ടിക്കുറക്കുയും ചെയ്തു.

ഇന്നാണ് ഐ.സി.സി ഇക്കാര്യം അറിയിച്ചത്. 2021-23 ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മത്സരമായിരുന്നു ഇന്ത്യയും, ഇംഗ്ലണ്ടും തമ്മില്‍ നടന്ന ഒന്നാം ടെസ്റ്റ്. മഴ കാരണം സമനിലയില്‍ പിരിഞ്ഞ ഈ മത്സരത്തില്‍ ഇരു ടീമുകളും ഓവര്‍ നിരക്കില്‍ വീഴ്ച വരുത്തുകയായിരുന്നു.

The first Test of the series ended in a draw.

ആദ്യ ടെസ്റ്റില്‍ സമനില നേടിയ ഇരു ടീമുകള്‍ക്കും 4 വീതം പോയിന്റു വീതമാണ് ലഭിച്ചത്. ഓവര്‍ നിരക്കില്‍ വീഴ്ച വരുത്തിയതിനെത്തുടര്‍ന്ന് ഇതില്‍ നിന്ന് 2 പോയിന്റ് വീതം ഇരുടീമിനും നഷ്ടമായി. നാളെ മുതലാണ് ലോര്‍ഡ്‌സിലാണ് പരമ്പരയിലെ രണ്ടാം മത്സരം.