സ്റ്റോക്‌സ് ഇല്ലാതെ ഇംഗ്ലണ്ട്; കളി കൈവിടാതിരിക്കാന്‍ പാകിസ്ഥാന്‍

ഇംഗ്ലണ്ട്- പാകിസ്ഥാന്‍ രണ്ടാം ടെസ്റ്റ് സതാംപ്ടണില്‍ ഇന്ന് ആരംഭിക്കും. ആദ്യടെസ്റ്റില്‍ നേടിയ അവിശ്വസനീയ ജയത്തില്‍ ഇംഗ്ലണ്ട് ഇറങ്ങുമ്പോള്‍ കളി ജയിച്ച് പരമ്പരയില്‍ ഒപ്പമെത്താനാകും പാക് ശ്രമം.

ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സ് ഇല്ലാതെയാണ് ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിനിറങ്ങുന്നത്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ സ്റ്റോക്‌സ് പരമ്പരയില്‍ നിന്ന് പിന്മാറുകയായിരുന്നു. സ്റ്റോക്സിനും പകരം സാം കറന്‍ ഇംഗ്ലണ്ട് ടീമിലെത്തും. പാക് നിരയില്‍ സ്പിന്നര്‍ ഷബാദ് ഖാന് പകരം സൊഹൈല്‍ ഖാന്‍ ആയിരിക്കും ഇറങ്ങുക.

Image

ആദ്യ കളി ഇംഗ്ലണ്ട് ജയിച്ചതിനാല്‍ പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ് ഈ മത്സരം. പാകിസ്ഥാന്‍ തോറ്റാല്‍ പരമ്പര ഇംഗ്ലണ്ടിന് സ്വന്തമാകും. ആദ്യ ടെസ്റ്റിലെ പിഴവ് ആവര്‍ത്തിക്കില്ലെന്ന് പാക് പരിശീലകന്‍ മിസ്ബ ഉള്‍ ഹഖ് പറഞ്ഞു.

England vs Pakistan, ENGv PAK 2nd Test, Southampton Test

മാഞ്ചസ്റ്ററില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റിനാണ് വിജയിച്ചത്. മത്സരത്തിന്റെ ഒന്നാം ഇന്നിംഗ്സില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന പാക് പടയെ ഒറ്റം ദിനം കൊണ്ടാണ് ഇംഗ്ലണ്ട് പട മെരുക്കിയെടുത്ത് വിജയം സ്വന്തമാക്കിയത്.