ആദ്യം ഞാന്‍ അവനെ വിളിക്കാനാണ് പോകുന്നത്; കിരീട നേട്ടത്തിന് പിന്നാലെ ബ്രാവോ ചെയ്തത്!

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തങ്ങളുടെ നാലാം കിരീടം ചൂടിയപ്പോള്‍ സൂപ്പര്‍ കിംഗ്സിന്റെ വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോയ്ക്കത് തന്റെ പതിനാറാം ടി20 കിരീട നേട്ടമായിരുന്നു. മുംബൈ ഇന്ത്യന്‍സ് താരവും ഉറ്റസുഹൃത്തുമായ കീറോണ്‍ പൊള്ളാര്‍ഡിനെ മറികടന്നുകൊണ്ടാണ് ബ്രാവോ ഈ റെക്കോര്‍ഡ് സ്വന്തമാക്കിയത്. മത്സരശേഷം ഫോണ്‍ ഓണാക്കി കീറോണ്‍ പൊള്ളാര്‍ഡിനെയായിരിക്കും താന്‍ ആദ്യം വിളിക്കുകയെന്ന് ഫൈനല്‍ വിജയത്തിന് ശേഷം ബ്രാവോ പറഞ്ഞു.

‘അതായിരിക്കും ഫോണ്‍ ഓണ്‍ ചെയ്യുമ്പോള്‍ ഞാനാദ്യം ചെയ്യാന്‍ പോകുന്നത്. ഞാന്‍ പതിനാറാം കിരീടം നേടിയെന്ന് അവനെയറിയിക്കും (പൊള്ളാര്‍ഡിനെ). ഇനിയൊപ്പമെത്താന്‍ അവനല്പം പ്രയത്‌നിക്കേണ്ടതുണ്ട്. കഴിഞ്ഞ സീസണ്‍ നിരാശപ്പെടുത്തുന്നതായിരുന്നുവെങ്കിലും ടീം മാനേജ്മെന്റിനും ഉടമകള്‍ക്കും വിശ്വാസമുണ്ടായിരുന്നു. മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ആരാധകര്‍ക്കും ഉടമസ്ഥര്‍ക്കും ഉറപ്പുനല്‍കിയിരുന്നു.’

Come and sign him now before the tournament starts': How Dwayne Bravo  convinced Mumbai Indians to sign Kieron Pollard | Cricket - Hindustan Times

‘ടൂര്‍ണമെന്റിലെ വ്യത്യസ്ത ഘട്ടങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ എനിക്ക് സാധിച്ചു. ഫാഫും ഋതുജും വേറിട്ടുനില്‍ക്കുന്ന പ്രകടനമായിരുന്നു പുറത്തെടുത്തത്. അനുഭവസമ്പത്തിന് ഏത് യുവനിരയേയും എപ്പോള്‍ വേണമെങ്കിലും തകര്‍ക്കാനാവും. ചെന്നൈയുടെ പേര് മിസ്റ്റര്‍ ചാംപ്യനില്‍ നിന്ന് സര്‍ ചാംപ്യന്‍ എന്നാക്കി മാറ്റുകയാണ് ഞങ്ങള്‍. കഴിഞ്ഞ സീസണിലെ ടീമിന്റെ മോശം പ്രകടനത്തില്‍ വലിയ നിരാശയിലായിരുന്നു ഞാന്‍. എന്നാല്‍ ഇപ്പോഴിതാ ചെന്നൈ മടങ്ങിയെത്തിരിക്കുന്നു’ ബ്രാവോ പറഞ്ഞു.

IPL 2021 Final: MS Dhoni says 'still haven't left behind' anything, hints at returning for CSK next year - Sports News

ഏറെക്കുറെ ഏകപക്ഷീയമായ ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 27 റണ്‍സിന് കീഴടക്കിയാണ് സൂപ്പര്‍ കിംഗ്‌സ് നാലാം ഐപിഎല്‍ ട്രോഫി ഷെല്‍ഫിലെത്തിച്ചത്. 2010, 2011, 2018 വര്‍ഷങ്ങളിലും സൂപ്പര്‍ കിംഗ്‌സ് ജേതാക്കളായിരുന്നു. ഇതോടെ ഐപിഎല്‍ കിരീടങ്ങളുടെ കാര്യത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് (5) അടുക്കാനും സൂപ്പര്‍ കിംഗ്‌സിനായി. 2012 ഫൈനലില്‍ തങ്ങളെ തോല്‍പ്പിച്ച കൊല്‍ക്കത്തയോട് പ്രതികാരം ചെയ്യാനും സൂപ്പര്‍ കിംഗ്‌സിന് സാധിച്ചു.