'ഞാനതിന് ഒരിക്കലും ഉത്തരം പറയില്ല'; വീണ്ടും വീണ്ടും അത്ഭുതപ്പെടുത്തി ദ്രാവിഡ്

ടി20 ലോക കപ്പ് ടീമിലേക്ക് സ്പിന്നര്‍മാരായി ആരെയൊക്കെ പരിഗണിക്കുമെന്ന ചോദ്യത്തിന് താന്‍ ഉത്തര പറയില്ലെന്ന് രാഹുല്‍ ദ്രാവിഡ്. താന്‍ ഒരു പരിശീലകനാണെന്നും എല്ലാവരും മികച്ച രീതിയില്‍ കളിച്ചെന്നു പറയാനാണ് ഇഷ്ടമെന്നും ദ്രാവിഡ് പറഞ്ഞു.

“ഞാനൊരിക്കലും അത് ചെയ്യില്ല. ഞാന്‍ ടീമിന്റെ പരിശീലകനാണ്. അത്തരത്തിലൊരു കാര്യം ഇത്തരമൊരു പൊതുവേദിയില്‍ പറയില്ല. എല്ലാവരും മികച്ച പ്രകടനം നടത്തിയെന്ന് പറയാനാണ് ഇഷ്ടം. ഇത്തരത്തിലൊരു പ്രതിഭകളുള്ള ടീമിനെ ലഭിച്ചത് വളരെ ഭാഗ്യമാണ്.”

“രണ്ട് സ്പിന്നറാണോ അതോ അതില്‍ കൂടുതലാണോയെന്നത് സെലക്ടര്‍മാരുടെ തീരുമാനമാണ്. അത് ചെയ്യാന്‍ യോഗ്യരായവര്‍ അവിടെയുണ്ട്. അവര്‍ അതില്‍ ഉചിതമായ തീരുമാനം എടുക്കും” ദ്രാവിഡ് പറഞ്ഞു.

Dravid: Not all wickets are going to be flat

ലങ്കന്‍ താരം ഹസാരംഗയുടെ പ്രകടനത്തെ ദ്രാവിഡ് പ്രശംസിച്ചു. “ഹസാരംഗ പരമ്പരയില്‍ മനോഹരമായ ബോളിംഗാണ് കാഴ്ചവെച്ചത്. ദുഷ്മന്ത ചമീരയും തിളങ്ങി. മൂന്നാം മത്സരത്തില്‍ ഞങ്ങളുടെ സ്‌കോര്‍ പൊരുതാന്‍ അനുയോജ്യമായിരുന്നില്ല” ദ്രാവിഡ് പറഞ്ഞു.