വയസ് ആയെന്നും വിരമിച്ചെന്നും ഉള്ള പേടി വേണ്ട, ഈ സീസണിൽ രാജസ്ഥാനിൽ കളിക്കാം നിങ്ങൾക്ക്; ഇതിഹാസത്തെ ടീമിലേക്ക് ക്ഷണിച്ച് യുസ്വേന്ദ്ര ചാഹൽ

മുൻ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (ആർസിബി) താരം യുസ്വേന്ദ്ര ചാഹൽ, മുൻ ഐപിഎൽ ചാമ്പ്യൻമാരായ രാജസ്ഥാൻ റോയൽസിലേക്ക് (ആർആർ) ചേരാനുള്ള ക്ഷണം എബി ഡിവില്ലിയേഴ്സിന് നൽകി. ഡിവില്ലിയേഴ്സിന്റെ യൂട്യൂബ് ചാനലിൽ സൗത്ത് ആഫ്രിക്കൻ ഇതിഹാസം ചാഹലിനോട് തനിക്ക് ഒരു സീസൺ കൂടി ബാക്കിയുണ്ടെന്ന് വിശ്വസിക്കുന്നുണ്ടോ എന്ന് ചോദിച്ചു.

“അതേ, തീർച്ചയായും, നിങ്ങൾക്ക് ഇപ്പോൾ രാജസ്ഥാനു വേണ്ടി കളിക്കാം,” ചാഹൽ പറഞ്ഞു. ഇപ്പോഴും തനിക്ക് കളിക്കാൻ പറ്റുമെന്നാണ് വിശ്വാസം എന്നും കുട്ടികളുമായി കളിക്കുമ്പോൾ തനിക്ക് വലിയ ഷോട്ടുകൾ കളിക്കാൻ പറ്റുന്നുണ്ടെന്നും ഡിവില്ലേഴ്‌സ് തന്റെ അഭിപ്രായമായി പറഞ്ഞു.

“ഞാൻ ഇന്നലെ കുട്ടികൾക്ക് ഒപ്പം നെറ്റ്സിൽ കളിക്കുക ആളായിരുന്നു. ആ സമയത്ത് വലിയ ഷോട്ടുകൾ കളിക്കാൻ എനിക്ക് പറ്റി. എനിക്ക് കുറച്ചുകാലം കൂടി ക്രിക്കറ്റിൽ ബാല്യം ഉണ്ടെന്ന് എനിക്ക് തോന്നുന്നു ”ഡിവില്ലിയേഴ്സ് പറഞ്ഞു. ഒരുപാട് വര്ഷം ഇതുപോലെ വലിയ ഷോട്ടുകൾ കളിക്കാൻ പറ്റുമെന്നാണ് ചാഹൽ പറഞ്ഞത് “നിങ്ങൾക്ക് 50-60 വയസ്സുള്ളപ്പോൾ പോലും നിങ്ങൾക്ക് സിക്‌സറുകൾ അടിക്കാൻ കഴിയും. അക്കാര്യത്തിൽ യാതൊരു സംശയവും വേണ്ട- ചാഹൽ പറഞ്ഞു.

ആർ‌സി‌ബിക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമെന്ന നിലയിൽ ഡിവില്ലിയേഴ്‌സിന്റെ ഐക്കണിക് പദവി ഉണ്ടായിരുന്നിട്ടും, ചാഹൽ ഇപ്പോഴത്തെ തന്റെ ടീമായ ര്കജസ്ഥാനിലേക്ക് താരത്തെ വിളിക്കുകയാണ് ചെയ്തിരിക്കുന്നത്. ആർസിബിയുടെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരനായ ചാഹൽ 113 മത്സരങ്ങളിൽ നിന്ന് 139 വിക്കറ്റുകളുമായി ഐപിഎല്ലിൽ മികവ് പുലർത്തിയിട്ടുണ്ട്.

രാജസ്ഥാൻ റോയല്സില് എത്തിയതിൽ പിന്നെ ചാഹൽ മികച്ച പ്രകടനമാണ് നടത്തുന്നത്. കഴിഞ്ഞ രണ്ട് ഐപിഎൽ സീസണുകളിലായി 31 മത്സരങ്ങളിൽ നിന്ന് 48 വിക്കറ്റുകളാണ് ചാഹൽ വീഴ്ത്തിയത്.