പിച്ചിനെ കുറിച്ച് ഓസ്ട്രേലിയ പിച്ചുംപേയും പറയേണ്ട, പണി കിട്ടിയത് അവിടെ മാത്രമാണ്; ഓസ്‌ട്രേലിയക്ക് അപകടസൂചന നൽകി ഡെയ്ൽ സ്‌റ്റെയ്ൻ

ശനിയാഴ്ച നാഗ്പൂരിൽ നടന്ന ആദ്യ ടെസ്റ്റിൽ ഓസ്‌ട്രേലിയയുടെ നാണംകെട്ട തോൽവിയെ തുടർന്ന് പിച്ചുകളെക്കുറിച്ചുള്ള ചർച്ചാ വിഷയത്തെക്കുറിച്ച് മുൻ ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബൗളർ ഡെയ്ൽ സ്റ്റെയ്‌ൻ തുറന്നുപറഞ്ഞു. താൻ ഒരിക്കലും പിച്ചിനെക്കുറിച്ച് ആഴമായ പഠനങ്ങൾ നടത്തിയിട്ടില്ലെന്നും മത്സരം നടക്കുമ്പോൾ അപ്പോഴുള്ള അവസ്ഥക്ക് അനുസരിച്ച് മാത്രമാണ് ക്രമീകരണങ്ങൾ ചെയ്തിരുന്നത് എന്നും താരം പറഞ്ഞു .

നാഗ്പൂരിൽ നടന്ന ആദ്യ ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റിന്റെ ആരംഭം മുതൽ പിച്ചുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചകളിൽ നിറഞ്ഞ് നിന്നിരുന്നു. ഇന്ത്യ പിച്ചിൽ കൃത്ര്യമം കാണിച്ചാണ് ജയിക്കുന്നത് എന്ന ആരോപണമാണ് ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ പറഞ്ഞിരുന്നത്.

മൂന്ന് ദിവസത്തിനുള്ളിൽ ആദ്യ ടെസ്റ്റിൽ തോറ്റ ഓസ്‌ട്രേലിയയുടെ രണ്ട് ഇന്നിംഗ്‌സുകളിലായി 177, 91 റൺസിന് പുറത്തായതി. ഉപരിതലത്തെക്കുറിച്ച് അമിതമായി ചിന്തിക്കുന്നത് ഓസ്‌ട്രേലിയയുടെ തകർച്ചയിൽ ഒരു പങ്കുവഹിച്ചതായി വിശ്വസിക്കപ്പെടുന്നു. പിച്ചുകളെക്കുറിച്ചുള്ള വമ്പിച്ച സംവാദത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ പങ്കുവെച്ചുകൊണ്ട്, സ്റ്റെയ്ൻ തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ എടുത്ത് കമന്റ് ചെയ്തു:

“അതിനാൽ വിശ്വസിച്ചാലും ഇല്ലെങ്കിലും പിച്ചുകളെക്കുറിച്ച് നടക്കുന്ന ചർച്ചയിൽ എനിക്ക് പറയാൻ ഉള്ളത് ഇതാണ്,,അമിതമായി അതിനെക്കുറിച്ച് ഒന്നും ചിന്തിക്കേണ്ട. നിങ്ങൾ പിച്ചിന്റെ സാഹചര്യം മനസിലാക്കി പ്ലാനുകൾ തയാറാക്കി കളിക്കുക. കൂടുതൽ ആശങ്ക വേണ്ട.”