റോട്ടർഡാമിൽ നെതർലാൻഡ്‌സിനെതിരെ അടുത്തിടെ സമാപിച്ച മൂന്ന് മത്സര ഏകദിനത്തിനിടെ പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങളായ ഷദാബ് ഖാനും ഹാരിസ് റൗഫും ഒരു ആരാധകനുമായി രസകരമായ ആശയവിനിമയം നടത്തി. ഇത് കണ്ടുനിന്ന ആരാധകർക്കും ഇരുതാരങ്ങൾക്കും അതിശയമാവുകയും ചെയ്തു.
ഞായറാഴ്ച നടന്ന മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ നിന്ന് ഈ ജോഡിക്ക് വിശ്രമം അനുവദിച്ചു, പാകിസ്ഥാൻ 3-0 ന് ക്ലീൻ സ്വീപ്പ് ലക്ഷ്യം വെച്ച് അവർ അത് കൃത്യമായി പൂർത്തിയാക്കി, പക്ഷേ നെതർലൻഡ്സ് കീഴടങ്ങുന്നതിന് മുമ്പ് ശരിക്കും വിറപ്പിച്ചു എന്ന് പറയാം.
ഹോം ടീമിന്റെബാറ്റിങ്ങിന്റെ സമയമായിരുന്നു അപ്പോൾ , ഷദാബും റൗഫും താരങ്ങൾക്കുള്ള ശീതളപാനീയങ്ങളുമായി നടക്കുക ആയിരുന്നു. ഇരുവരും ബൗണ്ടറി ലൈനിനോട് ചേർന്ന് നടക്കുന്ന സമയത്ത് കുറച്ച് ഫാൻസും ഇരുവർക്കും ഒപ്പം ചേർന്നു.
എന്നിരുന്നാലും, ഒരു ആരാധകൻ അതിനെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചു. പാകിസ്ഥാൻ ഓൾ റൗണ്ടറിന്റെ അടുത്ത് എത്തിയ ആരാധകൻ അടുത്ത് എത്തിയ ആരാധകൻ, കണ്ണിമവെട്ടുന്ന സമയത്ത്, എല്ലാവരെയും അതിശയത്തിലാക്കി ക്രേറ്റിൽ നിന്ന് രണ്ട് ഡ്രിങ്ക്‌സ് എടുത്തു.
“ഏക് ഹി പകദ് നാ!” (ഒരെണ്ണം മാത്രം എടുക്കുക ) എന്ന് പറഞ്ഞുകൊണ്ട് ഷദാബ് ചിരിച്ചപ്പോൾ , പുഞ്ചിരിക്കുന്നതിന് മുമ്പ് ആരാധകന്റെ നേരെ കുറച്ച് നിമിഷങ്ങൾ ദേഷ്യത്തോടെ നോക്കിയ റൗഫിന് രസിച്ചില്ല. എന്തായാലും സംഭവം അവസാനം ചിരിയിൽ താനെ കലാശിച്ചു. ആരാധകർ എല്ലാം ക്യാമറ ഫ്ലാഷുകളുമായി ഈ രംഗം പടർത്തുകയും ചെയ്തു.
Yaar ye Pakistani Awaam 😭😭😭 pic.twitter.com/Nmt8DQKYsN
— Ray✨|Shadab khan stan account| (@Shadab_senpai) August 22, 2022
Read more







