അവനെ ഒന്നും ഇനി മേലാൽ വൈറ്റ് ബോൾ ക്രിക്കറ്റ് ടീമിൽ എടുക്കരുത്, ഇന്ത്യൻ താരത്തിനെതിരെ ആഞ്ഞടിച്ച് യുവരാജ് സിംഗ്

തന്റെ തലമുറയിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളായ രവിചന്ദ്രൻ അശ്വിൻ ടെസ്റ്റ് ക്രിക്കറ്റിൽ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ്. ക്രിക്കറ്റിലെ ഏറ്റവും ബുദ്ധിമാനായ ക്രിക്കറ്റർ എന്ന നിലയിലാണ് അശ്വിൻ അറിയപെടുന്നത്. ഏകദിനത്തിലും ടി20യിലും അശ്വിന്റെ മികവ് ടി 20 പോലെ വന്നിട്ടില്ല എന്നുള്ളത് അംഗീകരിക്കേണ്ട കാര്യമാണ്. മുൻ ഇന്ത്യൻ ഓൾറൗണ്ടർ യുവരാജ് സിംഗിനോട് അശ്വിന്റെ വൈറ്റ് ബോൾ കരിയറിനെ കുറിച്ച് ചോദിച്ചപ്പോൾ, വെറ്ററൻ സ്പിന്നർ ഇന്ത്യയുടെ ടി 20 ഐ, ഏകദിന ടീമുകളിൽ സ്ഥാനം നേടാൻ “യോഗ്യനല്ല” എന്ന് പറഞ്ഞു.

ടൈംസ് ഓഫ് ഇന്ത്യയുമായുള്ള ഒരു ചാറ്റിൽ, ഒരു റെഡ്-ബോൾ ക്രിക്കറ്റ് കളിക്കാരനെന്ന നിലയിൽ അശ്വിൻ അത്ര മികച്ചവൻ അല്ലെന്ന് യുവരാജ് പറഞ്ഞു എന്നാൽ പരിമിത ഓവർ ഫോർമാറ്റുകൾ ആവശ്യപ്പെടുന്ന ഒന്നും നല്കാൻ താരത്തിന് സാധിച്ചിട്ടില്ല. യുവിയെ സംബന്ധിച്ചിടത്തോളം, അശ്വിൻ ഒരു മികച്ച ബൗളറാണ്, പക്ഷേ വൈറ്റ്-ബോൾ ഫോർമാറ്റുകളിൽ ബാറ്റിലും ഫീൽഡിലും കാര്യമായൊന്നും കൊണ്ടുവരുന്നില്ല.

“അശ്വിൻ ഒരു മികച്ച ബൗളറാണ്, പക്ഷേ ഏകദിനത്തിലും ടി20യിലും അവൻ അർഹനാണെന്ന് ഞാൻ കരുതുന്നില്ല, അവൻ ബോളിങ്ങിൽ വളരെ മികച്ചവനാണ്, പക്ഷേ അവൻ ബാറ്റിൽ എന്താണ് കൊണ്ടുവരുന്നത്? അതോ ഫീൽഡർ എന്ന നിലയിലോ? ടെസ്റ്റ് ടീമിൽ ഏറ്റവും മികച്ചവനാണ് അവൻ എന്ന് എനിക്ക് അറിയാം. പക്ഷേ, വൈറ്റ് ബോൾ ക്രിക്കറ്റിൽ അവൻ ഒരു സ്ഥാനത്തിന് അർഹനാണെന്ന് ഞാൻ കരുതുന്നില്ല,” യുവരാജ് പറഞ്ഞു.

2011 ലെ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു യുവരാജും അശ്വിനും. ഇന്ത്യൻ ക്രിക്കറ്റിന് യുവരാജ് നൽകിയ സംഭാവനകളെക്കുറിച്ച് അശ്വിൻ പലതവണ പറഞ്ഞിട്ടുണ്ട്.