'ഗില്ലിനെ ടി-20 ക്യാപ്റ്റൻ ആക്കരുത്, അത് ചെയ്താൽ അവന് തന്നെയാണ് പണി'; തുറന്ന് പറഞ്ഞ് മുൻ ഇന്ത്യൻ താരം

നാളുകൾ ഏറെയായി ഏകദിനത്തിലും ടി-20 യിലും മോശമായ പ്രകടനമാണ് ശുഭ്മൻ ഗിൽ കാഴ്ച വെക്കുന്നത്. ഇപ്പോൾ കഴിഞ്ഞ ഏഷ്യ കപ്പിലും ഓസ്‌ട്രേലിയൻ പര്യടനത്തിലും താരത്തിന് മികച്ച സ്‌കോറുകൾ പടുത്തുയർത്താൻ സാധിച്ചില്ല. ഇതോടെ ഗില്ലിനെതിരെ രൂക്ഷ വിമർശനങ്ങളുമായി ഒരുപാട് മുൻ താരങ്ങൾ രംഗത്ത് എത്തിയിരുന്നു.

ഇപ്പോഴിതാ ഇന്ത്യന്‍ ടീമിന്റെ ഓള്‍ ഫോര്‍മാറ്റ് ക്യാപ്റ്റനായി ശുഭ്മന്‍ ഗില്ലിനെ കൊണ്ടുവരാനുള്ള നീക്കത്തിനെതിരേ രംഗത്തു വന്നിരിക്കുകയാണ് മുന്‍ ഓപ്പണറും ഇപ്പോള്‍ കമന്ററി രംഗത്തെ സജീവ സാന്നിധ്യവുമായ അഭിനവ് മുകുന്ദ്.

അഭിനവ് മുകുന്ദ് പറയുന്നത് ഇങ്ങനെ:

Read more

” ഇന്ത്യയുടെ ഓള്‍ ഫോര്‍മാറ്റ് ക്യാപ്റ്റനായി വരാനുള്ള എല്ലാം കഴിവും ശുഭ്മന്‍ ഗില്ലിനുണ്ടെന്നു തന്നെ ഞാന്‍ കരുതുന്നു. പക്ഷെ നമുക്കു ഒരു ഓള്‍ ഫോര്‍മാറ്റ് ക്യാപ്റ്റന്‍ വേണെന്നു എനിക്കു തോന്നുന്നില്ല. സ്പ്ലിറ്റ് ക്യാപ്റ്റന്‍സിയെന്നത് വളരെ സ്മാര്‍ട്ടായ ഒരു നീക്കമായിരിക്കും. ടെസ്റ്റില്‍ ടീമിന്റെ ഉത്തരവാദിത്വം ശുഭ്മന്‍ ഗില്ലിനു നല്‍കിയിരിക്കുകയാണ്. അദ്ദേഹം വലിയ സമ്മർദ്ദത്തിലായിരിക്കും” അഭിനവ് മുകുന്ദ് പറഞ്ഞു.