ഏത് ബോളർക്ക് പന്ത് നൽകണമെന്ന് പോലും അറിയില്ല, ക്യാപ്റ്റൻസി വെറും ദുരന്തം; സൂപ്പർ താരത്തിന് എതിരെ കമ്രാൻ അക്മൽ

മുൻ പാകിസ്ഥാൻ കീപ്പർ-ബാറ്റർ കമ്രാൻ അക്മൽ അടുത്തിടെ ന്യൂസിലൻഡിനെതിരായ ടി20 ഐ പരമ്പര വിജയത്തിലേക്ക് ടീമിനെ നയിക്കുന്നതിൽ പരാജയപ്പെട്ട ബാബർ അസമിനെതിരെ രംഗത്ത് എത്തി. നാല് വർഷമായി നായകൻ എന്ന നിലയിൽ ബാബറിന് ഒന്നും ചെയ്യാൻ ആയിട്ടില്ലെന്നും കമ്രാൻ അക്മൽ പറഞ്ഞു. നിലവിൽ 5 മത്സരങ്ങളുടെ പരമ്പരയിൽ ഇരുടീമുകളും 2 മത്സരങ്ങൾ വീതം ജയിച്ചു. ഒരു മത്സരം ഉപേക്ഷിക്കുക ആയിരുന്നു.

തന്റെ യുട്യൂബ് ചാനലിൽ സംസാരിച്ച കമ്രാൻ അക്മൽ, പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾ എങ്ങനെയാണ് വിമർശനങ്ങളെ നോക്കി കാണുന്നതെന്നും പലപ്പോഴും കളിക്കളത്തിൽ ജോലി നന്നായി ചെയ്യുന്നതിൽ പരാജയപ്പെടുകയും അതേ തെറ്റുകൾ ആവർത്തിക്കുകയും ചെയ്യുന്നത് എങ്ങനെയെന്ന് അനുസ്മരിച്ചു.

“അവരുടെ തെറ്റുകളെക്കുറിച്ച് പറയുമ്പോൾ, അവർ അതൊന്നും ശ്രദ്ധിക്കാതെ അവരെക്കുറിച്ച് പറഞ്ഞ ആളുകളെ കൂപെടുത്തുന്നു ,” അക്മൽ പറഞ്ഞു. “എടുത്ത് പറയേണ്ട മറ്റൊരു കാര്യം ബാബറിന്റെ ക്യാപ്റ്റൻസിയാണ്. . നാല് വർഷത്തിന് ശേഷവും ക്യാപ്റ്റൻസി എങ്ങനെ ചെയ്യണമെന്ന് അദ്ദേഹത്തിന് ഇപ്പോഴും അറിയില്ല – ഏത് ബൗളർക്ക് പന്ത് നൽകണമെന്ന് പോലും അവനറിയില്ല.

“അവർ അതേ തെറ്റുകൾ തുടർന്നുകൊണ്ടിരുന്നപ്പോൾ അവർ തോറ്റതിൽ അതിശയിക്കാനില്ല. ഞങ്ങളുടെ തെറ്റുകൾ ഞങ്ങൾ നിയന്ത്രിച്ചില്ല, അതുകൊണ്ടാണ് കിവീസ് വിജയികളായത്.” അക്മൽ പറഞ്ഞു.