ഇനി നീ ആ നമ്പർ ഇറക്കേണ്ട, ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് പിന്മാറിയ ഡൽഹി ക്യാപിറ്റൽസ് താരത്തെ കാത്തിരിക്കുന്നത് വമ്പൻ പണി; സോഷ്യൽ മീഡിയ പോസ്റ്റിന് താഴെ പൊങ്കാല

ഡൽഹി ക്യാപിറ്റൽസിൻറെ ഇംഗ്ലണ്ട് സൂപ്പർ താരം ഹാരി ബ്രൂക്ക് ഐപിഎല്ലിൽ നിന്ന് പിന്മാറി. നിലവിൽ കരിയറിൽ തനിക്ക് ഒരുപാട് മത്സരങ്ങൾ കളിക്കേണ്ടതായിട്ട് ഉണ്ടെന്നും അതിനാൽ തന്നെ വിശ്രമത്തിനും മടങ്ങി വരാനും സമയം ആവശ്യമാണെന്നുമാണ് താരം അറിയിച്ചത്. താരലേലത്തിൽ 6.25 കോടി രൂപക്ക് ദൽഹി സ്വന്തമാക്കിയ ബ്രൂക്ക് ഇത്തവണ കാലത്തിലേക്ക് ഉണ്ടാകില്ല എന്ന നിലപാട് ഇംഗ്ലീഷ് ബോർഡ് അറിയിക്കുക ആയിരുന്നു .

കഴിഞ്ഞ സീസണിൽ മുത്തശ്ശിയുടെ മരണത്തെ തുടർന്ന് ലീഗിൽ നിന്ന് പിന്മാറിയ ബ്രൂക്ക് ഇത്തവണ കൂടി പിന്മാറിയതോടെ താരത്തെ കാത്തിരിക്കുന്നത് വിലക്ക് ഉൾപ്പടെ ഉള്ള നടപടികളാണ്. 2 വർഷത്തെ ബ്രൂക്കിനെ ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് വിലകുമെന്ന റിപ്പോർട്ടാണ് ഇപ്പോൾ വരുന്നത്.

മുമ്പും പല ഇംഗ്ലണ്ട് താരങ്ങളും കാണിച്ച പ്രവർത്തിയാണ് ഹാരി ബ്രൂക്ക് ആവർത്തിച്ചിരിക്കുന്നത്. താരലേലത്തിൽ ടീമുകളിലെത്തിയശേഷം അവസാന നിമിഷം താരങ്ങൾ പരിക്കുമൂലമല്ലാതെ പിൻമാറുന്നത് ടീമുകളുടെ സന്തുലനത്തെ തന്നെ ബാധിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മതിയായ കാരണങ്ങളില്ലാതെ പിൻമാറുന്ന താരങ്ങളെ വിലക്കണമെന്ന് ടീം ഉടമകൾ ബിസിസിഐയോട് അഭ്യർത്ഥിച്ചിരുന്നു. ഇതിനാലാണ് ഇങ്ങനെ ചെയ്യുന്ന താരങ്ങൾക്ക് ബിസിസിഐ വിലക്ക് കൊണ്ടുവരുന്നതിലേക്ക് കാര്യങ്ങൾ എത്തിയത്.

ലീഗ് തുടങ്ങുന്നതിന് മുമ്പോ അതിനിടയിലോ പിന്മാറുന്ന ഇംഗ്ലണ്ട് താരങ്ങളിൽ ചിലർ പറഞ്ഞ ഡയലോഗ് ഹാരി ബ്രൂക്ക് ആവർത്തിച്ചു. ഡൽഹി ടീമിനോടും ആരാധകരോടും ക്ഷമ ചോദിച്ച അദ്ദേഹം പറഞ്ഞത് ഇങ്ങനെ- ” ഇംഗ്ലണ്ട് ടീമിനാണ് എന്റെ ആദ്യ പരിഗണന. ഒരുപാട് മത്സരങ്ങൾ കളിക്കാനുണ്ട്. പ്രധാനപ്പെട്ട ടൂർണമെന്റുകൾ വരുന്നു. ആരാധകരോടും ടീമിനോടും മാപ്പ്.” സോഷ്യൽ മെഡി പോസ്റ്റിൽ അദ്ദേഹം പറഞ്ഞു.

അതേസമയം ആദ്യ ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം ലക്ഷ്യമിടുന്ന ഡൽഹി തങ്ങളുടെ നായകനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല എന്നത് ശ്രദ്ധിക്കണം.

View this post on Instagram

A post shared by Harry Brook (@harry_brook88)