ടി20 ലോകകപ്പിൽ സിംബാബ്‌വെയ്‌ക്കെതിരായ സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ഉണ്ടാകുമോ ഇല്ലയോ എന്ന ആശങ്കയിലാണ് ആരാധകർ. എന്നാൽ സഞ്ജുവിനെ ഇറക്കരുതെന്നും ടീമിൽ ചെറിയൊരു മാറ്റത്തിന്റെ ആവശ്യമേ ഉള്ളു എന്നും പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ.
‘കുല്‍ദീപ് യാദവിനെ കളിപ്പിക്കുന്നതിനെക്കുറിച്ചും ടീം മാനേജ്‌മെന്റ് ആലോചിക്കുന്നുണ്ടാകാം. കൂടുതലും ഇടംകൈയ്യന്‍മാരായതുകൊണ്ട് സഞ്ജു സാംസണെക്കുറിച്ചും അവര്‍ ചിന്തിച്ചേക്കും. എന്നാല്‍ ഇന്ത്യന്‍ ടീം അത്തരത്തില്‍ ചിന്തിക്കരുത്. മൂന്ന് ഇടംകൈയ്യൻമാർ തുടർച്ചയായി ഇറങ്ങുന്ന സാഹചര്യം മാറ്റാൻ സുര്യയെ മൂന്നാം നമ്പറിൽ ഇറക്കാം. അതിലൂടെ ബാറ്റിംഗ് നിരയിൽ ബാലൻസ് വരും’, പത്താൻ പറഞ്ഞു.
Read more
ഫെബ്രുവരി 26നാണ് സിംബാബ്‌വെയ്‌ക്കെതിരായ ഇന്ത്യയുടെ മത്സരം. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് ഇന്ത്യ-സിംബാബ്‌വെ സൂപ്പർ 8 പോരാട്ടം. നിലവിലുള്ള എല്ലാ മത്സരങ്ങളിലും നല്ല മാർജിനിൽ വിജയിച്ചാലെ ഇന്ത്യക്ക് സെമി കാണാൻ സാധിക്കൂ.







