അതെക്കുറിച്ച് ഒന്നും പറയാൻ ഞാൻ ആളല്ല, ടീമിനുള്ളില്‍ വലിയ പോസിറ്റീവ് വൈബ് ആണുള്ളത്

ഇന്ത്യൻ പ്രീമിയർ ലീഗ് ആവേശകരമായ സീസണിലൂടെയാണ് കടന്നുപോകുന്നത്. ആരും ആർക്കും വലിയ സാധ്യത ഉണ്ടെന്ന് പറയാൻ പറ്റില്ല. മികച്ച പ്രകടനമാണ് ഫാഫ് ഡ്യൂ പ്ലെസിസ് നായകനായിട്ടുള്ള ബാംഗ്ലൂർ ഇതുവരെ നടത്തുന്നത്. മുൻ സീസണുകളെ അപേക്ഷിച്ച് ഒരു സംഘമായി കളിയ്ക്കാൻ ബാംഗ്ലൂരിന് സാധിക്കുന്നുണ്ട്.ഇപ്പോഴിതാ ഇത്തവണ കപ്പടിക്കുമോയെന്ന ചോദ്യത്തിനോട് രസകരമായി പ്രതികരിച്ചിരിക്കുകയാണ് ആര്‍സിബിയുടെ മധ്യനിര താരവും വിക്കറ്റ് കീപ്പറുമായ ദിനേഷ് കാര്‍ത്തിക്.

” അതെക്കുറിച്ച് ഒന്നും പറയാൻ ഞാൻ ആളല്ല. ടീമിനുള്ളില്‍ വലിയ പോസിറ്റീവ് വൈബ് ആണുള്ളത് എന്ന് എനിക്ക് പറയാൻ കഴിയും. വ്യക്തമായി പറയാനാവും. ഞങ്ങള്‍ കൃത്യമായ ദിശയിലേക്കാണ് പോകുന്നത്. മികച്ച താരങ്ങള്‍ ഒപ്പമുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോള്‍ ഞങ്ങള്‍ വലിയ പ്രതീക്ഷയിലാണെന്ന് തന്നെ പറയാം’- കാര്‍ത്തിക് പറഞ്ഞു.

ഇന്നലെ നടന്ന മത്സരത്തിൽ തോറ്റെങ്കിലും ബാംഗ്ലൂർ അവസാനം വരെ പൊരുതിയാണ് കീഴടങ്ങിയത്