പാകിസ്ഥാൻ പേസ് ബോളർ ഹാരിസ് റൗഫിനു രണ്ട് ഏകദിന മത്സരങ്ങളിൽ വിലക്ക് ഏർപ്പെടുത്തി ഐസിസി. ഈ വർഷം സെപ്റ്റംബറിൽ നടന്ന ഏഷ്യാ കപ്പ് ടൂർണമെന്റിലെ ഇന്ത്യ-പാക് മത്സരത്തിനിടെയുണ്ടായ പരിധി വിട്ട ആംഗ്യങ്ങളാണ് റൗഫിന് വിലക്കിന് കാരണമായത്. വിവിധ അച്ചടക്ക സമിതികളുടെ വാദങ്ങൾ കേട്ട ശേഷമാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ തീരുമാനം എടുത്തത്.
വിലക്ക് കൂടാതെ രണ്ട് ഡിമെറിറ്റ് പോയിന്റും മാച്ച് ഫീയുടെ 35 ശതമാനം പിഴയും റൗഫിന് ശിക്ഷ വിധിച്ചിട്ടുണ്ട്. ഏഷ്യ കപ്പിൽ ഇന്ത്യ പാക്കിസ്ഥാൻ പോരാട്ടത്തിനിടയിൽ പഹൽഗാം ഭീകരാക്രമണത്തെ സൂചിപ്പിച്ചുകൊണ്ട് 6-0 എന്ന് ഹാരിസ് റൗഫ് കാണികൾക്ക് നേരെ കൈകൊണ്ട് സിഗ്നൽ നൽകിയിരുന്നു. ഇന്ത്യയുടെ ആറ് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടുവെന്നാണ് റൗഫ് ഉദ്ദേശിച്ചതെന്നാണ് പരാതി ഉയർന്നത്.
Read more
റൗഫിനെ കൂടാതെ തോക്കുകൊണ്ട് വെടിയുതിർക്കുന്ന ആക്ഷൻ കാണിച്ചതിന് പാകിസ്താന്റെ മറ്റൊരു താരം സാഹിബ്‌സാദ ഫര്‍ഹാന് ഒരു ഡിമെറിറ്റ് പോയിന്റും ഐസിസിയുടെ താക്കീതും ലഭിച്ചിട്ടുണ്ട്.







