ധോണി ബോൾട്ട് ആയിരിക്കാം പക്ഷെ ഞാൻ ഗാറ്റ്ലിൻ അല്ല, മത്സരത്തിലെ ഓട്ടത്തെ കുറിച്ച് ബ്രാവോ

സീസണിൽ താളത്തിൽ എത്തിയപ്പോൾ മത്സരങ്ങൾ ഒകെ അവസാനിക്കാറായി, പ്ലേ ഓഫ് സാധ്യതകളും അവസാനിച്ചു. അതാണ് ചെന്നൈയുടെ ഇപ്പോഴത്തെ അവസ്ഥ. ഇന്നലെ നടന്ന മത്സരത്തിൽ ഡൽഹിക്ക് എതിരെ വമ്പൻ ജയം നേടിയെങ്കിലും പ്ലേ ഓഫ് ഉറപ്പിക്കാൻ ചെന്നൈക്ക് ഒരുപാട് ദൂരം പോകാനുണ്ട്. ഇനിയുള്ള എല്ലാ മത്സരങ്ങളിലും വമ്പൻ ജയം നേടുകയും ബാക്കി ടീമുകളുടെ മത്സരഫലങ്ങളെ ആശ്രയിക്കുകയും ചെയ്യണം. ഇന്നലെ ഡൽഹിയുമായി നടന്ന മത്സരത്തിൽ കളിയുടെ എല്ലാ മേഘലകളിലും പൂർണ ആധിപത്യം നേടിയാണ് ചെന്നൈ വിജയിച്ചത്. കളിയിലെ രസകരമായ ഒരു സംഭവം പറയുകയാണ് ഓൾ-റൗണ്ടർ ബ്രാവോ.

“ഹാട്രിക് ബോളാണ് ഞാൻ ആദ്യം നേരിട്ടത്. ധോണിക്കു സ്ട്രൈക് കൈമാറാനാണു ശ്രമിച്ചത്. ബൗണ്ടറികൾ അടിക്കൂ. എന്നെക്കൊണ്ട് 2 ഓടിക്കരുത് എന്നാണു ഞാൻ ധോണിയോട് പറഞ്ഞത്.

“ഇന്നിങ്സിനു ശേഷം ഞാൻ ധോണിയോടു പറഞ്ഞു, ഇനി ഇത്തരത്തിലൊരു അവസരം വന്നാൽ ഓടാനായി മറ്റാരെയെങ്കിലും വിളിക്കണം, കാരണം എനിക്ക് എന്റെ കാലുകൾ സംരക്ഷിക്കണം എന്ന്.”

മോയിൻ അലി, റോബിൻ ഉത്തപ്പ എന്നിവർ തുടർച്ചയായ പന്തുകളിൽ പുറത്തായതോടെ ആൻറിക് നോർട്യയുടെ ഹാട്രിക് ബോളാണ് ബ്രാവോ ആദ്യം നേരിട്ടത്. സിംഗിൾ ഇട്ട് ധോണിക്ക് ബൗണ്ടറി അടിക്കാൻ അവസരം കൊടുക്കാൻ ഇരിക്കെയാണ് ധോണി അതിൽ ഡബിൾ ഓടിയത്. ശ്വാസം പോലും എടുക്കാൻ സാധിക്കാതെ ബ്രാവോ കിതക്കുക ആയിരുന്നു ആ സമയത്ത്.

ഇന്നലെ 8 പന്തിൽ 21 റൺസെടുത്ത ധോണിയുടെ അവസാന ഓവർ വെടികെട്ടാണ് ചെന്നൈയെ 200 റൺസ് കടത്തിയത്.