അടിവാരത്ത് ഹൈദരാബാദിനെ കരയിപ്പിച്ച് ഡൽഹി, ഇത് വാർണർക്ക് വേണ്ടിയുള്ള പ്രതികാരം

ഐപിഎല്ലിലെ അവസാന സ്ഥാനക്കാർ ഏറ്റുമുട്ടിയ മത്സരത്തില്‍ ഡൽഹി ക്യാപിറ്റൽസിന് ഹൈദരാബാദിനെതിരെ 7 റണ്‍സ് ജയം. ഡൽഹി മുന്നോട്ടുവെച്ച 145 വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഹൈദരാബാദിന് 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിൽ 137 റണ്‍സെടുക്കാനെ ആയുള്ളു. 49 റൺസെടുത്ത മായങ്ക് അഗർവാളാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറർ.

മായങ്ക് 39 പന്തിൽ 7 ഫോറിന്റ അകമ്പടിയില്‍ 49 റണ്‍സെടുത്തു. ക്ലാസൻ 19 പന്തിൽ 31 വാഷിംഗ്‌ടൺ സുന്ദർ 15 പന്തിൽ 24 പ്രതീക്ഷ നൽകിയെങ്കിലും മധ്യ ഓവറുകളിൽ റൺ കുറഞ്ഞത് ടീമിന് തിരിച്ചടിയായി. ഒരു ഘട്ടത്തിൽ ഹൈദരാബാദ് എളുപ്പത്തിൽ ജയിക്കുമെന്ന് വിശ്വസിച്ചത് ആയിരുന്നു. ബ്രൂക്ക് 7 , ത്രിപാഠി 15 , അഭിഷേക് ശർമ്മ 5 , മാക്രം 5 എന്നിവരാണ് നിരാശപെടുത്തിയത്. ഡൽഹിക്കായി നോർട്ട്ജെ, അക്‌സർ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഇഷാന്ത് കുൽദീപ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി തിളങ്ങി. അവസാന ഓവറിൽ 13 റൺ പ്രതിരോധിച്ച മുകേഷ് കുമാറും കൈയടി അർഹിക്കുന്നു.

ആദ്യം ബാറ്റ് ചെയ്ത ഡൽഹി ടീമിനായിട്ടും അര്ധ സെഞ്ച്വറി പ്രകടനം ഒന്നും ഉണ്ടായില്ല. 34 റൺസ് വീതമെടുത്ത മനീഷ് പാണ്ഡെ, അക്‌സർ പാട്ടേൽ എന്നിവർ തിളങ്ങിയായപ്പോൾ മിച്ചൽ മാർഷ് 25 റൺ നേടി. വാർണർ 21 റണ്സെടുത്തു. എന്നാൽ ബാക്കി താരങ്ങൾ നിരാശപ്പെടുത്തി.  ഹൈദരാബാദിനായി  സുന്ദർ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഭുവനേശ്വർ 4 ഓവറിൽ 11 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റെടുത്തു. നടരാജൻ 1 വിക്കറ്റ് എടുത്തപ്പോൾ ശേഷിച്ച മൂന്ന് വിക്കറ്റ് റണ്ണൗട്ട് ആയിരുന്നു.