CT 2025: ഇന്ത്യയെ തോൽപ്പിക്കാനുള്ള വഴി ഞാൻ പറഞ്ഞു തരാം, ന്യുസിലാൻഡ് ആ ഒരു കാര്യം മാത്രം ചെയ്താൽ മതി: ഷുഹൈബ് അക്തര്‍

നീണ്ട 25 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യയും ന്യുസിലാൻഡും ഒരു ഐസിസി ടൂർണമെന്റിന്റെ ഫൈനലിൽ ഏറ്റുമുട്ടുന്നത്. ഓസ്ട്രേലിയയെയും, സൗത്ത് ആഫ്രിക്കയെയും പരാജയപ്പെടുത്തിയാണ് ഇരു ടീമുകളും ഫൈനൽ ടിക്കറ്റ് സ്വന്തമാക്കിയത്. ഇന്ന് ദുബായി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ന്യുസിലാൻഡ് ബാറ്റിംഗ് തിരഞ്ഞെടുത്തു.

ഗ്രൂപ്പ് ഘട്ടത്തിൽ ന്യുസിലാൻഡ് ഇന്ത്യയോട് 44 റൺസിനാണ് പരാജയപ്പെട്ടത്. അത് കൊണ്ട് തന്നെ ഇന്ത്യക്ക് തന്നെയാണ് വിജയ സാധ്യത. ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയെ പരാജയപെടുത്താനുള്ള തന്ത്രം പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ താരമായ ഷുഹൈബ് അക്തര്‍.

ഷുഹൈബ് അക്തര്‍ പറയുന്നത് ഇങ്ങനെ

” ഇന്ത്യ വലിയ ടീമാണ്, അവരെ തോല്‍പ്പിക്കാനാവില്ല, നിങ്ങള്‍ രണ്ടാം നിരക്കാരാണ് എന്നെല്ലാമുള്ള തോന്നലുണ്ടെങ്കില്‍ അത് മറക്കുക. നിങ്ങള്‍ ശക്തരാണെന്ന തോന്നലാണ് ഉണ്ടാവേണ്ടത്. മിച്ചല്‍ സാന്റ്‌നര്‍ക്ക് ആ വിശ്വാസമുണ്ടാകും. ക്യാപ്റ്റനെന്ന നിലയില്‍ സാന്റ്നറില്‍ ഞാന്‍ ആ മികവ് കണ്ടിട്ടുണ്ട്. കപ്പ് നേടണമെന്ന അതിയായ ആഗ്രഹവും പോരാട്ടവീര്യവും നായകനെന്ന നിലയില്‍ സാന്റ്‌നറിലുണ്ട്” ഷുഹൈബ് അക്തര്‍ പറഞ്ഞു.

ഇന്ത്യൻ സ്‌ക്വാഡ്:

രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, അക്‌സർ പട്ടേൽ, കെ എൽ രാഹുൽ, ഹാർദിക്‌ പാണ്ട്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി.