സിഎസ്കെ കാണിക്കുന്നത് മണ്ടത്തരം, ജഡേജയെ ഒരിക്കലും വിട്ട് കൊടുക്കരുത്: സുരേഷ് റെയ്ന

ഇന്ത്യൻ പ്രീമിയർ ലീഗിലെ (ഐ‌പി‌എൽ) ഏറ്റവും ഉയർന്ന ട്രേഡുകളിലൊന്നിൽ ചെന്നൈ സൂപ്പർ കിംഗ്‌സിൽ (സി‌എസ്‌കെ) ചേരാൻ ഒരുങ്ങുകയാണ് മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ. ഐ‌പി‌എൽ 2026 ൽ രാജസ്ഥാൻ റോയൽ‌സ് (ആർ‌ആർ) രവീന്ദ്ര ജഡേജ, സാം കറൻ എന്നിവരെ വാങ്ങി സഞ്ജുവിനെ ചെന്നൈയ്ക്ക് കൈമാറുമെന്നാണ് റിപ്പോർട്ടുകൾ.

ഇപ്പോഴിതാ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയെ ചെന്നൈ ഒരിക്കലും വിട്ട് കൊടുക്കരുതെന്നും അങ്ങനെ ചെയ്താൽ നഷ്ടം ചെന്നൈക്ക് തന്നെയാണെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന.

സുരേഷ് റെയ്ന പറയുന്നത് ഇങ്ങനെ:

Read more

” ജഡേജയെ വീണ്ടും ചെന്നൈ നിലനിർത്തണം. അയാളൊരു മികച്ച താരമാണ്. ചെന്നൈ സൂപ്പർ കിങ്സിന്റെ മുന്നേറ്റത്തിന് ജഡേജ എന്നും അവിടെയുണ്ടാകണം” സുരേഷ് റെയ്ന പറഞ്ഞു.