'അവന്‍ പറഞ്ഞത് ഞാന്‍ അറിഞ്ഞു'; നെയ്മറിന് മാസ് മറുപടി നല്‍കി മെസി

ഫൈനലില്‍ അര്‍ജന്റീനയെ എതിരാളികളായി കിട്ടണമെന്നും എന്നിട്ട് ഫൈനലില്‍ വിജയിക്കണമെന്നുമുള്ള നെയ്മറിന്റെ കമന്റിന് മറുപടി നല്‍കി അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലെയണല്‍ മെസി. ഫൈനലില്‍ എല്ലാവരും കളിക്കാന്‍ ഇറങ്ങുന്നത് വിജയിക്കാന്‍ വേണ്ടിയാണെന്നായിരുന്നു മെസിയുടെ പ്രതികരണം.

“നെയ്മര്‍ പറഞ്ഞത് ഞാന്‍ അറിഞ്ഞു. നല്ല കുട്ടി ആയതു കൊണ്ടാണ് അങ്ങനെ പറഞ്ഞത്. ഫൈനലില്‍ എല്ലാവരും വിജയിക്കാന്‍ വേണ്ടിയാണ് ഇറങ്ങുന്നത്. ഞങ്ങളും വിജയിക്കാനാണ് ഇറങ്ങുന്നത്. കഴിഞ്ഞ കോപ്പ അമേരിക്കയില്‍ പ്രയാസമുള്ള ഗ്രൂപ്പില്‍ ആയിരുന്നു അര്‍ജന്റീന. എന്നിട്ടും പോസിറ്റീവ് ആയി കളിക്കാന്‍ കഴിഞ്ഞു. ഇത്തവണ ഫൈനലിലും എത്തി. എല്ലാ സമയത്തുള്ളതിനേക്കാളും ആവേശത്തിലാണ് ഈ ഫൈനലിനെ നോക്കി കാണുന്നത്” മെസി പറഞ്ഞു.

കോപ്പ അമേരിക്കയുടെ ഫൈനലില്‍ പ്രവേശിച്ചതിന് പിന്നാലെയാണ് തങ്ങള്‍ക്ക് അര്‍ജന്റീനയെ എതിരാളിയായി വേണമെന്ന് നെയ്മര്‍ പറഞ്ഞത്. അര്‍ജന്റീനയില്‍ തനിക്ക് നിരവധി സുഹൃത്തുക്കളുണ്ട് എന്നാണ് ഇതിന് കാരണമായി നെയ്മര്‍ ചൂട്ടിക്കാട്ടിയത്.

Neymar wants Brazil to face Argentina in Copa America final | Reuters

ഇന്നു നടന്ന സെമി ഫൈനലില്‍ കൊളംബിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്നാണ് അര്‍ജന്റീന കോപ്പ അമേരിക്കയുടെ ഫൈനലില്‍ കടന്നത്.
ഷൂട്ടൗട്ടില്‍ മൂന്ന് കിക്കുകള്‍ രക്ഷപ്പെടുത്തിയ അര്‍ജന്റീന ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസാണ് ടീമിന്റെ ഹീറോയായത്. അര്‍ജന്റീന മൂന്ന് കിക്കുകള്‍ ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ കൊളംബിയക്ക് രണ്ടെണ്ണം മാത്രമേ വലയിലെത്താക്കാനായുള്ളൂ.