പവര്‍പ്‌ളേയില്‍ 50 വിക്കറ്റ് ; ബി.സി.സി.ഐ 'ഓള്‍ഡ് ' എന്നു പറഞ്ഞ് തള്ളിയ ഇന്ത്യന്‍താരം ഐ.പി.എല്ലില്‍ 'ഗോള്‍ഡ് '

ബിസിസിഐ ഓള്‍ഡ് എന്നു പറഞ്ഞ് ഇന്ത്യന്‍ ടീമില്‍ നിന്നും അകറ്റി നിര്‍ത്തിയിരിക്കുന്ന ബൗളര്‍ ഐപിഎല്ലില്‍ പൊന്നുംവിലയുള്ള പ്രകടനം നടത്തുന്നു. ടിട്വന്റി ലോകകപ്പിലേക്ക് ്സ്ഥാനം അവകാശപ്പെടാന്‍ കഴിയുന്ന പ്രകടനവുമായി ഇന്ത്യന്‍ പേസര്‍ ഉമേഷ് യാദവാണ് ഐപിഎല്ലില്‍ തിളങ്ങുന്നത്. ഈ സീസണില്‍ ഇതുവരെ എട്ടു വിക്കറ്റായിരിക്കുന്ന താരം പഞ്ചാബ് കിംഗ്‌സിനെതിരേയുള്ള മത്സരത്തില്‍ ആദ്യ വിക്കറ്റ് വീഴ്ത്തിയപ്പോള്‍ തന്നെ പവര്‍പ്‌ളേയില്‍ 50 വിക്കറ്റ് തികയ്ക്കുന്ന താരമായി മാറി.

വാങ്കഡേ സ്‌റ്റേഡിയത്തില്‍ പഞ്ചാബിനെതിരേ ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് നേട്ടം നടത്തിയ താരം അഞ്ചാം പന്തില്‍ തന്നെ മായങ്ക് അഗര്‍വാളിനെ വിക്കറ്റിന് മുന്നില്‍ കുരുക്കി. ഇതോടെ പവര്‍പ്‌ളേയില്‍ 50 വിക്കറ്റ് നേട്ടം ഉണ്ടാക്കുന്ന നാലാമത്ത ബൗളറായിട്ടാണ് മാറിയത്. ഐപിഎല്ലില്‍ ഈ നേട്ടം കൈവരിച്ചിട്ടുള്ളത്് സഹീര്‍ഖാന്‍, സന്ദീപ് ശര്‍മ്മ, ഭുവനേശ്വര്‍ കുമാര്‍ എന്നിവരാണ്. ആദ്യത്തെ ആറ് ഓവറുകളില്‍ സഹീര്‍ഖാനും സന്ദീപ് ശര്‍മ്മയും 52 വിക്കറ്റുകള്‍ വീതം നേടിയപ്പോള്‍ ഭുവനേശ്വര്‍ കുമാറിന്റെ വിക്കറ്റ് നേട്ടം 51 ആണ്. ഉമേഷിന് 53 വിക്കറ്റായി

ആദ്യ മത്സരത്തില്‍ സിഎസ്‌കെയ്ക്ക് എതിരേ രണ്ടു വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവ് രണ്ടാം മത്സരത്തില്‍ ആര്‍സിബിയ്ക്ക് എതിരേയും രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരേയുള്ള മത്സരത്തില്‍ നാലു വിക്കറ്റുകളാണ് വീഴ്്ത്തിയത്. മായങ്ക് അഗര്‍വാളിനെ ആദ്യ ഓവറില്‍ പുറത്താക്കിയ ഉമേഷ് രണ്ടാം വരവില്‍ ലിയാം ലിവിംഗ്‌സ്റ്റണെ സൗത്തിയുടെ കയ്യിലും എത്തിച്ചു. മൂന്നാമത്തെ ഓവറില്‍ ഹര്‍പ്രീത് ബ്രാറനെ ക്ലീന്‍ ബൗള്‍ ചെയ്ത താരം തൊട്ടടുത്ത പന്തില്‍ രാഹുല്‍ ചഹറിനെ റണ്‍സ് എടുക്കും മുമ്പ് സ്‌ളിപ്പില്‍ റാണയുടെ കയ്യിലും കുടുക്കി.  ഈ സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് എടുത്തിരിക്കുന്നതും താരമാണ്.