ഐപിഎലിൽ തങ്ങളുടെ മൂന്നാം മത്സരത്തിലും തോൽവി ഏറ്റുവാങ്ങി ചെന്നൈ സൂപ്പർ കിങ്‌സ്. നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തില്‍ 43 റണ്‍സിനാണ് സിഎസ്‌കെ പരാജയം വഴങ്ങിയത്. ആര്‍സിബി ഉയര്‍ത്തിയ 251 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ചെന്നൈയ്ക്ക് 19. 4 ഓവറില്‍ 207 റണ്‍സ് മാത്രമാണ് നേടാനായത്.
ചെന്നൈ സൂപ്പർ കിംഗ്സിനായുള്ള മത്സരങ്ങളിൽ നിരാശപ്പെടുത്തുന്നത് തുടരുകയാണ് മലയാളി താരം സഞ്ജു സാംസൺ. ചെന്നൈ സൂപ്പർ കിംഗ്സിനൊപ്പം മൂന്ന് മത്സരങ്ങൾ കഴിഞ്ഞിട്ടും ഇതുവരെ ഒരു രണ്ടക്കം കടക്കാൻ പോലും താരത്തിനു സാധിച്ചിട്ടില്ല. ഇപ്പോഴിതാ ചെന്നൈയുടെ പതനത്തിനു കാരണമായത് സ്പിൻ ബോളർ നൂർ അഹമ്മദ് ആണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ.
Read more
‘നൂറിന്‍റെ റണ്ണപ്പിലെ പിഴവുകൾ അവന്‍റെ പന്തുകളുടെ ദിശ തെറ്റിക്കുന്നു. റണ്ണപ്പ് ആംഗിൾ ശരിയാക്കിയാൽ പന്തെറിയുന്ന കൈ കൂടുതൽ നേരെയാക്കാനും അതിലൂടെ പ്രകടനം മെച്ചപ്പെടുത്താൻ നൂറിന് കഴിയും’, പത്താൻ തന്‍റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി.







