ടീമിൽ മാറ്റങ്ങൾ, റെക്കോർഡ് ആര് നിലനിർത്തും

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ അഞ്ചാം മത്സരം ഇന്ന് ബാംഗ്ലൂരിൽ നടക്കും.  പരമ്പരയിൽ ഇരു ടീമുകളും തുല്യ നിലയിലാണ്. ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ഇന്ത്യ അതിശക്തമായി തിരിച്ചുവന്നിരിക്കുന്നു. ജയിക്കുന്ന ടീമിന് കിരീടം എന്നതിനാൽ താനെ ആവേശ മത്സരമാണ് പ്രതീക്ഷിക്കുന്നത്.

നായകൻ പന്തിന്റെ ഫോമിലാണ് ഇന്ത്യൻ ക്യാമ്പിൽ ആശങ്ക. ടോസ് നഷ്ടപ്പെട്ടിട്ടും ബൗളറുമാർ കഴിഞ്ഞ മത്സരങ്ങളിലൊക്കെ തിരിച്ചുവന്ന രീതി ആത്മവിശ്വാസം കൂട്ടുന്നുണ്ട്. സൗത്ത് ആഫ്രിക്കയാകട്ടെ ആദ്യത്തെ രണ്ട് മത്സരങ്ങൾ കളിച്ചതിന്റെ നിഴലിൽ മാത്രമാണിപ്പോൾ ഉള്ളത്.

കഴിഞ്ഞ മത്സരത്തിൽ പുറത്തിരുന്ന ദക്ഷിണാഫ്രിക്കന്‍ നിരയിലേക്ക് പാര്‍നലും കാഗിസോ റബാഡയും തിരിച്ചെത്തുന്നത് സൗത്ത് ആഫ്രിക്കക്കും ഗുണമാണ്.

ക്യാപ്റ്റന്‍ ഋഷഭ് പന്തിന്റെ മോശം ഫോമും മധ്യനിര താളം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നതുമാണ് ഇന്ത്യയെ വലയ്ക്കുന്ന കാര്യം. മത്സരത്തില്‍ ടോസ് നിര്‍ണ്ണായകമാകും. പരമ്പരയില്‍ പന്തിന് ഇതുവരെ ടോസ് ഭാഗ്യം തുണച്ചിട്ടില്ല.

ഇന്ത്യ സാധ്യതാ ഇലവന്‍: ഇഷാന്‍ കിഷന്‍, ഋതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, അക്ഷര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചഹല്‍, ആവേശ് ഖാന്‍

ദക്ഷിണാഫ്രിക്കയുടെ സാധ്യതാ ടീം: ക്വിന്റണ്‍ ഡി കോക്ക്, തെംബ ബവുമ/റീസ ഹെന്‍ഡ്രിക്‌സ്, റസ്സി വന്‍ ഡര്‍ ഡസ്സന്‍, ഡേവിഡ് വാര്‍ണര്‍, ഹെന്റിച്ച് ക്ലാസ്സെന്‍, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, വെയ്ന്‍ പാര്‍നെല്‍, കാഗിസോ റബാഡ, കേശവ് മഹാരാജ്, ആന്റിച്ച് നോര്‍ത്യെ, ടബ്രായിസ് ഷംസി