ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ പോരാട്ടങ്ങൾക്ക് തുടക്കമാകുന്നു. ബംഗ്ലാദേശിന് എതിരായ ആദ്യ മത്സരം ദുബായിലാണ് നടക്കാൻ പോകുന്നത്. മത്സരത്തിൽ ടോസ് കിട്ടിയ ബംഗ്ലാദേശ് നായകൻ ബാറ്റിംഗ് തിരഞ്ഞെടുത്തു. കളി പുരോഗമിക്കുമ്പോൾ ബോളർമാർക്ക് പിന്തുണ കിട്ടുന്ന ട്രക്കാണ് ദുബായിൽ ഉള്ളത് എന്നാണ് മുൻകാല അനുഭവം.
എന്നാൽ തങ്ങൾക്ക് ആണ് ടോസ് കിട്ടിയതെങ്കിൽ ബോളിങ് മാത്രമേ തിരഞ്ഞെടുക്കു എന്നാണ് രോഹിത് പറഞ്ഞത്. ചുരുക്കി പറഞ്ഞാൽ ഇരു നായകന്മാരും ആഗ്രഹിച്ച കാര്യം നടന്നു എന്ന് പറയാം. തങ്ങൾ അവസാനം കളിച്ച ഏകദിന മത്സരത്തിലെ ടീമിൽ നിന്ന് രണ്ട് മാറ്റങ്ങളാണ് ഇന്ത്യ നടത്തിയിരിക്കുന്നത്.
വരുൺ ചക്രവർത്തിക്കും അർശ്ദീപ് സിങ്ങിനും സ്ഥാനം നഷ്ടപ്പെട്ടപ്പോൾ രവീന്ദ്ര ജഡേജയും മുഹമ്മദ് ഷമിയും ടീമിലെത്തി.
ടീം: രോഹിത് ശർമ്മ(സി), ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ(പ), ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, രവീന്ദ്ര ജഡേജ, ഹർഷിത് റാണ, മുഹമ്മദ് ഷമി, കുൽദീപ് യാദവ്