ചാമ്പ്യൻസ് ട്രോഫി 2025: ന്യുസിലാൻഡിന് കിട്ടിയത് എട്ടിന്റെ പണി; ടൂർണമെന്റിൽ നിന്ന് ആ താരവും പുറത്താകാൻ സാധ്യത

ഫെബ്രുവരി 19 മുതൽ ആരംഭിക്കാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിക്ക് വേണ്ടി തയ്യാറെടുക്കുകയാണ് ന്യുസിലാൻഡ്. എന്നാൽ ഇപ്പോൾ കിട്ടുന്ന റിപ്പോട്ടുകൾ പ്രകാരം അവരുടെ പ്രധാന ഓൾറൗണ്ടർ താരമായ രചിൻ രവീന്ദ്ര പരിക്കിനെ തുടർന്ന് ടൂർണമെന്റിൽ നിന്ന് പുറത്താകാൻ സാധ്യത. പാകിസ്താനെതിരെ നടന്ന ട്രൈ സീരീസിൽ വെച്ച് താരത്തിന് കണ്ണിന് താഴെ പരിക്ക് സംഭവിച്ചിരുന്നു. ഗ്രൗണ്ടിൽ വെച്ച് ഒരുപാട് ചോരയും പോയിരുന്നു.

തുടർന്ന് താരത്തിനെ ഉടൻ തന്നെ ഹോസ്പിറ്റലിലേക്ക് മാറ്റി. ട്രൈ സീരീസിലെ അവസാന മത്സരത്തിൽ ഇന്നലെ ന്യുസിലാൻഡ് അഞ്ച് വിക്കറ്റിന് പാകിസ്താനെ തോല്പിച്ചിരുന്നു. ഈ മാസം ആരംഭിക്കുന്ന ചാംമ്പ്യൻസ് ട്രോഫിയിൽ നിന്ന് താരം പുറത്താക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. താരത്തിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഹെഡ് കോച്ച് ഗാരി സ്റ്റെഡ്ഡ്.

ഗാരി സ്റ്റെഡ്ഡ് പറയുന്നത് ഇങ്ങനെ:

” രവീന്ദ്രയ്ക്ക് കുറച്ച് ദിവസങ്ങളായി നല്ല തലവേദന ഉണ്ടായിരുന്നു. ഇപ്പോൾ അത് കുറഞ്ഞ് വരുന്നുണ്ട്. അതൊരു നല്ല ലക്ഷണമാണ്. ഇന്നലെ നെറ്റ്സിൽ അദ്ദേഹം കളിയ്ക്കാൻ വന്നിരുന്നു, കുറച്ച് ബോളുകൾ ബാറ്റും ചെയ്തിരുന്നു. എന്നാൽ അദ്ദേഹം പൂർണ മുക്തനായിട്ടില്ല. ഉടൻ തന്നെ ആരോഗ്യവാനായി അദ്ദേഹം വരും എന്നാണ് ഞാൻ പതീഷിക്കുന്നത്” ഗാരി സ്റ്റെഡ്ഡ് പറഞ്ഞു.