ചാമ്പ്യൻസ് ട്രോഫി 2025: ഓസ്‌ട്രേലിയയുടെ കാര്യത്തിൽ തീരുമാനമായി; ക്രിക്കറ്റ് രാജാക്കന്മാർ തീർന്നു എന്ന് ആരാധകർ

ചാമ്പ്യൻസ് ട്രോഫിയിൽ ടൂർണമെന്റിൽ എതിരാളികൾ ഒരേ പോലെ ഭയക്കുന്ന ടീം ആണ് ഓസ്‌ട്രേലിയ. ടൂർണമെന്റിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ഓസ്‌ട്രേലിയക്ക് വീണ്ടും എട്ടിന്റെ പണി കിട്ടിയിരിക്കുകയാണ്‌. അവസാനമായി കളിച്ച നാല് ഏകദിന മത്സരങ്ങളിലും ഓസ്‌ട്രേലിയ തോറ്റിരിക്കുകയാണ്. ടൂർണമെന്റിന് മുൻപ് ഈ തോൽവി ടീമിന് ദോഷം ചെയ്തു.

പാകിസ്താനെതിരെ സ്വന്തം നാട്ടിലായിരുന്നു ഓസീസ് പരമ്പര തോൽവി വഴങ്ങിയത്. മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1ന് പാകിസ്താൻ സ്വന്തമാക്കി. ബോർഡർ ഗാവസ്‌കർ ട്രോഫിക്ക് ശേഷം പാറ്റ് കമ്മിൻസിനും മറ്റു സീനിയർ താരങ്ങൾക്കും വിശ്രമം അനുവദിച്ചിരുന്നു. അത് കൊണ്ട് ജോഷ് ഇൻഗ്ലീഷ് ആണ് ടീമിനെ നയിച്ചത്. തുടർന്ന് വന്ന ശ്രീലങ്കൻ പരമ്പരയിലും 2-0ത്തിന് പരമ്പര തോൽവി വഴങ്ങിയിരിക്കുകയാണ്. ഇതോടെ ചാമ്പ്യൻസ് ട്രോഫി ഓസ്‌ട്രേലിയ നേടില്ല എന്ന് ഉറപ്പായി.

ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫിയിൽ അവരുടെ പ്രധാന താരങ്ങൾ മിക്കവരും ടൂർണമെന്റിൽ നിന്ന് പിന്മാറിയിരുന്നു. പാറ്റ് കമ്മിൻസ്, ജോഷ് ഹേസൽവുഡ്, മിച്ചൽ മാർഷ്, മിച്ചൽ സ്റ്റാർക്ക്, മർക്കസ് സ്റ്റോയിനസ് എന്നിവർ ചാമ്പ്യൻസ് ട്രോഫി കളിക്കില്ല.

ചാംപ്യൻസ് ട്രോഫിക്കുള്ള ഓസ്ട്രേലിയൻ ടീം: സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റൻ), ഷോൺ ആബട്ട്, അലക്സ് ക്യാരി, ബെൻ ഡ്വാർഷിയൂസ്, നേഥൻ എലിസ്, ജെയ്ക് ഫ്രേസർ മക്‌ഗൂർക്, ആരോൺ ഹാർഡി, ട്രാവിസ് ഹെഡ്, ജോഷ് ഇൻഗ്ലിസ്, സ്പെൻസർ ജോൺസൻ, മാർനസ് ലബുഷെയ്ൻ, ഗ്ലെൻ മാക്സ്‌വെൽ, തൻവീസ് സാംഗ, മാത്യു ഷോർട്ട്, ആദം സാംപ.