ചെന്നൈ സൂപ്പർ കിങ്‌സ് മുൻ നായകൻ എം എസ് ധോണി മടങ്ങിയെത്തുന്നു. ഐപിഎൽ തുടങ്ങി നാളുകൾ ഇത്രയുമായിട്ടും ഒരു മത്സരം പോലും ധോണി കളിച്ചിരുന്നില്ല. പരിക്കിനെ തുടർന്ന് നീണ്ട നാളത്തെ ഇടവേളയിലായിരുന്നു താരം. എന്നാൽ മുംബൈക്കെതിരെ നടക്കുന്ന മത്സരത്തിൽ താരം കളിച്ചേക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ.
ഏപ്രിൽ 23ന് വാംഖഡെ സ്റ്റേഡിയത്തിൽ വെച്ചാണ് മുംബൈയെ ചെന്നൈ നേരിടുക. കാലിലെ പേശി വലിവിനെ തുടർന്ന് താരം രണ്ട് ആഴച്ചയോളം വിശ്രമത്തിലായിരിക്കുമെന്ന് ചെന്നൈ തങ്ങളുടെ സമൂഹമാധ്യമത്തിലൂടെ അറിയിച്ചിരുന്നു. എന്നാൽ, ഇപ്പോൾ താരം പരിക്കിന്റെ അസ്വസ്ഥതകളില്ലാതെ നെറ്റ്സിൽ ബാറ്റിങ് പരിശീലനം പുനരാരംഭിച്ചതായി ടീം മാനേജ്‌മന്റ് അറിയിച്ചു.
Read more
ബാറ്റിങ് കോച്ച് മൈക്ക് ഹസ്സിയുടെ മേൽനോട്ടത്തിലാണ് ധോണി തന്റെ പരിശീലനം ആരംഭിച്ചുരിക്കുന്നത്. പരിക്ക് പറ്റിയതോടെ ധോണിയുടെ അഭാവത്തിൽ മലയാളി താരം സഞ്ജു സംസനാണ് നിലവിൽ ടീമിന്റെ വിക്കറ്റ് കീപ്പർ. ടീമിൽ ബാറ്റിങ് കരുത്ത് കുറവായതിനാൽ ധോണിയുടെ വരവ് സിഎസ്കെയ്ക്ക് ഗുണം ചെയ്യും. ഫോമിലുള്ള സർഫറാസ് ഖാന് പകരക്കാരനായോ അല്ലെങ്കിൽ ‘ഇംപാക്ട് പ്ലെയർ’ ആയോ ധോണി കളത്തിലിറങ്ങാനാണ് കൂടുതൽ സാധ്യത.







