അയര്‍ലന്‍ഡില്‍ ബുംറ നയിക്കും, സഞ്ജു ടീമില്‍, സ്ക്വാഡിനെ പ്രഖ്യാപിച്ചു

അയര്‍ലന്‍ഡിനെതിരായ ടി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 11 മാസത്തിനു ശേഷം ടീമിലെക്ക് സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംമ്ര ടീമിലേക്ക് തിരിച്ചെത്തി. ബുംറയ്ക്കാണ് നായക ചുമതല.

ഋതുരാജ് ഗെയ്ക്‌വാദാണ് വൈസ് ക്യാപ്റ്റന്‍. വിക്കറ്റ് കീപ്പറായി സഞ്ജു സാംസണ്‍ ടീമിലിടം പിടിച്ചു. സഞ്ജുവിനു പുറമേ വിക്കറ്റ് കീപ്പറായി പുതുമുഖതാരം ജിതേഷ് ശര്‍മയേയും പരിഗണിച്ചിട്ടുണ്ട്.

പരിക്കേറ്റ് പുറത്തായിരുന്ന പ്രസിദ് കൃഷ്ണയും ടീമില്‍ തിരിച്ചെത്തി. പുതുമുഖമായ റിങ്കു സിംഗും ടീമില്‍ ഇടംപിടിച്ചു. ഓഗസ്റ്റ് 18നാണ് മൂന്നു മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരം. നിലവില്‍ ഇന്ത്യന്‍ ടീം വിന്‍ഡീസ് പര്യടനത്തിലാണ്.

ഇന്ത്യന്‍ ടീം: ജസ്പ്രീത് ബുംമ്ര (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ് (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ, റിങ്കു സിംഗ്, സഞ്ജു സാംസണ്‍ ( വിക്കറ്റ് കീപ്പര്‍), ജിതേഷ് ശര്‍മ ( വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, ഷഹ്ബാസ് അഹമ്മദ്, രവി ബിഷ്‌ണോയി, പ്രസിദ് കൃഷ്ണ, അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍, ആവേശ് ഖാന്‍.