ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ തകർത്ത് രാജസ്ഥാൻ റോയൽസ്. 27 റൺസിന്റെ മിന്നും ജയമാണ് രാജസ്ഥാൻ നേടിയത്. തുടർച്ചയായ മൂന്നാം ജയത്തോടെ രാജസ്ഥാൻ ഇതോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു.
മഴ മൂലം 11 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 150 റൺസാണ് രാജസ്ഥാൻ അടിച്ചെടുത്തത്. 14 പന്തിൽ അഞ്ച് സിക്സറും ഒരു ഫോറുകളും അടക്കം 278 സ്ട്രൈക്ക് റേറ്റിൽ 39 റൺസ് നേടി വൈഭവ് കളം നിറഞ്ഞു.
Read more
ആരാധകർ ഒന്നടങ്കം കാത്തിരുന്നത് ബുംറ വൈഭവ് പോരാട്ടം കാണാനാണ്. മത്സരത്തിലെ ബുംറയുടെ ആദ്യ പന്ത് തന്നെ വൈഭവ് ഗാലറിയിൽ എത്തിച്ചു. ആ ഓവറിൽ രണ്ട് തകർപ്പൻ സിക്സ് ആണ് വൈഭവ് ബുംറയ്ക്ക് നേരെ അടിച്ചത്. ഇതോടെ വൈഭവിലുള്ള ഇന്ത്യൻ ആരാധകരുടെ പ്രതീക്ഷ വർധിച്ചു. വരും വർഷങ്ങളിൽ ഇന്ത്യൻ സീനിയർ ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കാൻ യുവ താരത്തിന് സാധിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.







