അമ്പട കേമാ സഞ്ജു കുട്ടാ; ഐപിഎൽ റൺ വേട്ടക്കാരിൽ രോഹിത്തിനെയും കോഹ്‍ലിയെയും പിന്തള്ളി സഞ്ജു സാംസൺ

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 32 റൺസിന്റെ ജയം. ഇതോടെ ചെന്നൈ തങ്ങളുടെ വിജയകുതിപ്പ് തുടരുകയാണ്. ചെന്നൈക്കായി മികച്ച പ്രകടനമാണ് സഞ്ജു സാംസൺ നടത്തിയത്. ഇപ്പോഴിതാ ഓറഞ്ച് ക്യാപ്പ് പട്ടികയിൽ മുന്നിൽ എത്തിയിരിക്കുകയാണ് സഞ്ജു.

ഈ സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിലും രണ്ടക്ക സംഖ്യാ കാണാൻ സഞ്ജുവിന് ആയിരുന്നില്ല. ശേഷം ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ നടന്ന പോരാട്ടത്തിൽ പുറത്താകാതെ 115 റൺസ് നേടികൊണ്ടാണ് സഞ്ജു തന്റെ തിരിച്ചുവരവ് നടത്തിയത്. പിന്നീട് ഇന്നലെ നടന്ന മത്സരത്തിൽ 32 പന്തിൽ നിന്ന് മൂന്ന് സിക്സറുകളും നാല് ബൗണ്ടറികളും അടക്കം 48 റണ്‍സുമായി വീണ്ടും ചെന്നൈയുടെ ടോപ് സ്കോററായി.

ഈ പ്രകടനങ്ങളോടെ അഞ്ച് മത്സരങ്ങളില്‍ 185 റണ്‍സുമായി സഞ്ജു റണ്‍വേട്ടക്കാരുടെ പട്ടികയിൽ ടോപ് 5ല്‍ എത്തി. 46.25 ബാറ്റിംഗ് ശരാശരിയും 172.90 സ്ട്രൈക്ക് റേറ്റുമുള്ള സഞ്ജു റൺവേട്ടക്കാരില്‍ അഞ്ചാം സ്ഥാനത്താണുള്ളത്. കൊല്‍ക്കത്തക്കെതിരായ മത്സരത്തിന് മുമ്പ് പതിനാലാം സ്ഥാനത്തായിരുന്ന സഞ്ജു സാംസൺ.

രോഹിത് ശര്‍മ, വിരാട് കോഹ്ലി, ധ്രുവ് ജുറെല്‍, ജോസ് ബട്‌ലര്‍, യശസ്വി ജയ്സ്വാള്‍ എന്നി താരങ്ങളെ പിന്നിലാക്കിയാണ് സഞ്ജു അഞ്ചാം സ്ഥാനത്തേക്കെത്തിയത്. രജത് പാട്ടീദാര്‍(195), വൈഭവ് സൂര്യവംശി(200), ഇഷാന്‍ കിഷന്‍(213), ഹെന്‍റിച്ച് ക്ലാസന്‍(224) എന്നിവര്‍ മാത്രമാണ് ഇനി സഞ്ജുവിന് മുന്നിലുള്ളത് താരങ്ങൾ.