6 സിക്സുകൾ അവനെതിരെ അടിച്ചപ്പോൾ ബ്രോഡിന് എന്നോട് ദേഷ്യമായിരുന്നു, അവനെ ആശ്വസിപ്പിക്കാൻ എന്റെ ഒപ്പിട്ട ജേഴ്‌സി കൊടുത്തിരുന്നു, എന്നാൽ അവൻ അത് ചവറ്റുകുട്ടയിൽ എറിഞ്ഞു

ഒരു ഇന്ത്യൻ ആരാധകനും മറക്കാനാവാത്ത ദിനമാണ് യുവരാജ് സിങ് 6 പന്തിൽ 6 സിക്സുകൾ അടിച്ച മത്സരം. ഇംഗ്ലണ്ട് താരം സ്റ്റുവർട്ട് ബോർഡിന്റെ കരിയർ തന്നെ അവസാനിക്കേണ്ടിയിരുന്ന മത്സരമായിരുന്നു അത്. ബ്രോഡിനെതിരെ ആറ് സിക്സറുകൾ അടിച്ചതിന് ശേഷം ബ്രോഡിന്‍റെ പിതാവും മാച്ച് റഫറിയുമായിരുന്ന ക്രിസ് ബ്രോഡ് തന്നെ വന്നു കണ്ടതിനെക്കുറിച്ച് യുവരാജ് സിങ് മനസ്സ് തുറന്നിരിക്കുകയാണ്.

നീ എന്‍റെ മകന്‍റെ കരിയർ ഏതാണ്ട് അവസാനിപ്പിച്ചു എന്നായിരുന്നു അദ്ദേഹം അന്ന് എന്നോട് പറഞ്ഞത്. ഞാൻ അദ്ദേഹത്തോട് പറഞ്ഞു: സാർ, എനിക്കും ഒരോവറിൽ അഞ്ച് സിക്സറുകൾ കിട്ടിയിട്ടുണ്ട്, അതിന്‍റെ വേദന എനിക്കറിയാം.അപ്പോൾ അദ്ദേഹം മകന് വേണ്ടി ഒരു ജേഴ്സി ഒപ്പിട്ടു നൽകാൻ എന്നോട് ആവശ്യപ്പെട്ടു.

ബ്രോഡിന് ഒപ്പിട്ട് നല്‍കിയ ഇന്ത്യൻ ജേഴ്സിയിൽ ഞാന്‍ ഇങ്ങനെ എഴുതി എനിക്കും അഞ്ച് സിക്സറുകൾ കിട്ടിയിട്ടുണ്ട്, അതിന്‍റെ വിഷമം എനിക്കറിയാം. നീ ലോകത്തിലെ മികച്ച ബൗളറായി മാറുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എന്നാൽ പിന്നീട് ഞാൻ അറിഞ്ഞത് സ്റ്റുവർട്ട് ആ ജേഴ്സി ദേഷ്യം കൊണ്ട് ചവറ്റുകുട്ടയിൽ എറിഞ്ഞു എന്നാണ്, യുവി പറഞ്ഞു.