നിന്ന് കഥാപ്രസംഗം പറയാതെ പുതിയ ബോൾ കൊണ്ടുവാടോ, ഇത്രയും നേരവും പന്ത് തപ്പിയ ഞങ്ങൾ ആരായി; വൈറൽ സംഭവം

ക്രിക്കറ്റ് കളത്തിൽ സംഭവിക്കുന്ന ചില മുഹൂർത്തങ്ങൾ പിൽക്കാലത്ത് ക്രിക്കറ്റ് പ്രേമികളുടെ ഓർമകളിൽ തങ്ങി നിൽക്കും. അത്തരത്തിൽ ഒരു സംഭവമാണ് ഒരിക്കൽ ഐ.പി.എലിൽ 2019 ൽ നടന്നത്. മത്സരത്തിൽ ഏറ്റുമുട്ടുന്നതാകട്ടെ ബാംഗ്ലൂരും പഞ്ചാബുമാണ്.

ബൗളറായ അങ്കിത് രാജ്‌പൂത് പന്തെറിയാൻ തയ്യാറെടുക്കുമ്പോൾ, അദ്ദേഹം സഹതാരങ്ങളോട് പന്ത് ചോദിച്ചു. എല്ലാവരും പരസ്പരം മുഖത്തേക്ക് നോക്കി, പക്ഷേ ആ പന്ത് എവിടേക്കാണ് പോയതെന്ന് ആർക്കും അറിയില്ല. എല്ലാവരും പന്ത് കിട്ടാനായി ഉത്സാഹിച്ച് തപ്പി. എന്നാൽ അത് കിട്ടിയില്ല.

അമ്പയർ ഉൾപ്പടെ ഉള്ളവർ ശ്രമിച്ചിട്ടും പലരോട്‌ ചോദിച്ചിട്ടും പന്ത് കിട്ടിയില്ല. പുതിയ ബോൾ എടുക്കേണ്ടതായി വരുമെന്ന ഘട്ടത്തിലാണ് അമ്പയർ പോക്കറ്റിൽ കൈയിട്ട് നോക്കിയപ്പോൾ പന്ത് കിട്ടിയത്. അത്രയും നേരം പന്ത് നോക്കിയുള്ള പരക്കംപാച്ചിൽ ഒരു കൂട്ടചിരിയിലാണ് അവസാനിച്ചത്.

സാധരണ നമ്മൾ പറയാറുള്ള കണ്ടംക്രിക്കറ്റിലാണ് ഇങ്ങനെ ഒകെ കണ്ടിട്ടുള്ളത്. എന്തായാലും അമ്പയർ ആയിരുന്നു അന്നത്തെ താരം.