ട്രേഡിംഗിലൂടെ ടീം മാറി ഡ്വെയ്ന്‍ ബ്രാവോ; ഞെട്ടല്‍ മാറാതെ ആരാധകര്‍

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ടീം മാറ്റം നടത്തി വെസ്റ്റിന്‍ഡീസ് സൂപ്പര്‍ താരം ഡ്വെയ്ന്‍ ബ്രാവോ. നേരത്തെ ട്രിന്‍ബാബോ നൈറ്റ് റൈഡേഴ്‌സിന്റെ താരമായിരുന്ന ബ്രാവോ ഈ സീസണില്‍ സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്‌സിനായിട്ടാവും കളിക്കുക.

ഫ്രാഞ്ചൈസി മാറാനുള്ള ആവശ്യം ബ്രാവോ ടീം മാനേജ്‌മെന്റിനെ അറിയിക്കുകയും അവര്‍ അത് അംഗീകരിക്കുകയുമായിരുന്നു. ബ്രാവോ സെന്റ് കിറ്റ്‌സിലെത്തുമ്പോള്‍ പകരം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ദിനേഷ് രാംദിന്‍ നൈറ്റ് റൈഡേഴ്‌സിനൊപ്പം ചേരും.

2013ല്‍ നൈറ്റ് റൈഡേഴ്‌സിനൊപ്പം ചേര്‍ന്ന ബ്രാവോ ഏറെ നാള്‍ ടീമിന്റെ നായകനുമായിരുന്നു. ബ്രാവോയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് 2015, 2017, 2018 വര്‍ഷങ്ങളില്‍ ടീം കരീബിയന്‍ പ്രീമിയര്‍ ലീഗ് കിരീടവും ചൂടിയത്.

Dwayne Bravo served as the vice captain in Trinbago

Read more

ഈ വര്‍ഷത്തെ കരീബിയന്‍ പ്രീമിയര്‍ ലീഗിന് ഓഗസ്റ്റില്‍ തുടക്കമാകും. ഓഗസ്റ്റ് 28 മതുല്‍ സെയിന്റ് കിറ്റ്സ് & നെവിസിലേക്ക് വാര്‍ണര്‍ പാര്‍ക്കിലാവും മത്സരങ്ങള്‍ നടക്കുക. ടൂര്‍ണമെന്റ് മുഴുവനും ഒറ്റ വേദിയിലായിരിക്കും നടക്കുക. ടൂര്‍ണമെന്റില്‍ ആകെ 33 മത്സരങ്ങള്‍ ഉണ്ടാകും.