'ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിച്ചത് ആ ടീമിന് വേണ്ടിയായിരുന്നു, എന്നാൽ കാര്യമുണ്ടായില്ല'; തുറന്ന് പറഞ്ഞ് മൊഹ്‌സിന്‍ നഖ്‌വി

ഇപ്പോൾ നടക്കുന്ന ടി-20 ലോകകപ്പിൽ ഇന്ത്യയുമായുള്ള മത്സരത്തിൽ നിന്ന് പാകിസ്ഥാൻ പിന്മാറിയിരുന്നു. എന്നാൽ ഈ തീരുമാനത്തിന് ഇപ്പോൾ യു-ടേൺ അടിച്ചിരിക്കുകയാണ് പാകിസ്ഥാൻ. ഞാറാഴ്ച്ച നടക്കുന്ന മത്സരത്തിൽ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടും. ഇന്ത്യയുമായി കളിക്കാൻ പാകിസ്ഥാൻ സർക്കാർ അനുമതി നൽകിയിരിക്കുകയാണ്.

ഇപ്പോഴിതാ ഇന്ത്യക്കെതിരെയുള്ള മത്സരം ബഹിഷ്‌കരിക്കുമെന്ന നിലപാടില്‍ നിന്നും പിന്മാറിയതിന് പിന്നാലെ വിശദീകരണവുമായ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനും ആഭ്യന്തര മന്ത്രിയുമായ മൊഹ്‌സിന്‍ നഖ്‌വി രംഗത്തെത്തി. എല്ലാം ബംഗ്ലാദേശിന് വേണ്ടിയായിരുന്നു എന്നാണ് നഖ്‌വി പറഞ്ഞത്.

ഐസിസിയുമായുള്ള ചര്‍ച്ചകളില്‍ പാകിസ്താന് വേണ്ടി എന്തൊക്കെ കാര്യങ്ങളാണ് നേടിയെടുത്തത് എന്ന ചോദ്യത്തിന് ‘ഞങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ല, എല്ലാം ബംഗ്ലാദേശിനുവേണ്ടിയായിരുന്നു’ എന്നായിരുന്നു നഖ്വിയുടെ മറുപടി.

Read more

സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യയില്‍ കളിക്കാന്‍ വിസമ്മതിച്ച ബംഗ്ലാദേശിനെ ടൂര്‍ണമെന്റില്‍ നിന്ന് ഒഴിവാക്കിയ ഐസിസി നടപടിയില്‍ പ്രതിഷേധിച്ചാണ് പാകിസ്താന്‍ ബഹിഷ്‌കരണ ഭീഷണി മുഴക്കിയിരുന്നത്. എന്നാല്‍ പിന്നീട് നിലപാട് മാറ്റുകയായിരുന്നു. ഇത് ബംഗ്ലാദേശിന്റെ അഭ്യര്‍ത്ഥന മൂലമാണെന്ന് നഖ്‌വി പറഞ്ഞു.