ഇത്തവണ ബോർഡർ ഗവാസ്‌കർ ട്രോഫിയുടെ വിധി നിർണയിക്കുക അവന്മാർ രണ്ട് പേരും ആയിരിക്കും: മാത്യു ഹെയ്ഡൻ

ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടുമ്പോൾ ‘ഫാബ് നാല്” ലിസ്റ്റിലെ ഏറ്റവും മിടുക്കരായ രണ്ട് ബാറ്റർമാരിൽ വിരാട് കോഹ്‌ലിയും സ്റ്റീവ് സ്മിത്തും ടെസ്റ്റ് ഫോർമാറ്റിൽ ഏറ്റുമുട്ടുന്നത് കാണാൻ ആരാധകർ കാത്തിരിക്കുകയാണ്. കോഹ്‌ലിയും ഓസ്‌ട്രേലിയൻ ബോളര്മാരും തമ്മിൽ ഉള്ള പോരാട്ടമാണ് പരമ്പരയുടെ പ്രധാന ഹൈലൈറ്റ് എന്ന് പറയാം. മറുവശത്ത്, സ്മിത്ത് തൻ്റെ അവസാന നാല് ഇന്നിംഗ്‌സുകളിൽ നിന്ന് 51 റൺസ് മാത്രമാണ് നേടിയത്.

പരമ്പരയ്ക്ക് മുന്നോടിയായി, മുൻ ഓസ്‌ട്രേലിയൻ ഓപ്പണർ മാത്യു ഹെയ്ഡൻ, ഇരുത്തരങ്ങളും റൺ നേടേണ്ട ആവശ്യം എടുത്ത് പറഞ്ഞു. ഇരുതാരങ്ങളും ഫ്രീ ആയി കളിക്കണം എന്നാണ് മുൻ ഓസ്‌ട്രേലിയൻ താരം പറഞ്ഞത്. നവംബർ 22-ന് പെർത്തിൽ നടക്കുന്ന ആദ്യ ടെസ്റ്റോടെയാണ് ഇന്ത്യയുടെ പര്യടനം ആരംഭിക്കുന്നത്. 1991-92 ന് ശേഷം ഇതാദ്യമായാണ് ഇന്ത്യ ഓസ്‌ട്രേലിയക്കെതിരെ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര കളിക്കുന്നത്.

“ക്രിക്കറ്റ് വേഗതയുടെ ഒരു ഗെയിമാണ്. ആ രണ്ട് കളിക്കാർ അവരുടെ ക്രിക്കറ്റ് കരിയറിൻ്റെ അവസാന ഭാഗത്ത് നിൽക്കുകയാണ്. അതിനാൽ അവർ നല്ല രീതിയിൽ കളിക്കാൻ നോക്കും. അതാണ് അവരുടെ പ്രകൃതം. അവർ തങ്ങളുടെ ജോലി നന്നായി ചെയ്യും. എന്തായാലും ഈ പരമ്പര രസകരമായിരിക്കും.” ഹെയ്ഡൻ പറഞ്ഞു.

Read more

“നിങ്ങൾ ലൈനപ്പുകൾ നോക്കൂ, ആർക്കാണ് മുൻതൂക്കമുള്ളതെന്ന് പറയാൻ പ്രയാസമാണ്. അതാണ് ഈ പരമ്പരയെ ആവേശകരമാക്കുന്നതും. ഓസ്‌ട്രേലിയൻ സാഹചര്യങ്ങളിൽ തിളങ്ങിയിരുന്ന പൂജാര പോലെ താരങ്ങൾ ഇല്ലാത്തത് ഇന്ത്യയെ ബാധിക്കുന്നു” അദ്ദേഹം കൂട്ടിച്ചേർത്തു.