സൂപ്പര്‍ താരത്തെ പുറത്താക്കി ലോക കപ്പ് ടീം, അമ്പരപ്പിച്ച് ബിന്നി

ലോകകപ്പിനുളള ഇന്ത്യന്‍ ടീമിനെ പ്രവചിച്ച് മുന്‍ ഇന്ത്യന്‍ താരം റോജര്‍ ബിന്നി. ഓപ്പണര്‍ ശിഖര്‍ ധവാനെ ഒഴിവാക്കിയാണ് ബിന്നി ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചത്. ധവാന് പകരം രോഹിത് ശര്‍മ്മയും കെ എല്‍ രാഹുലുമാണ് റോജര്‍ ബിന്നിയുടെ ലോകകപ്പ് ടീമിലെ ഓപ്പണര്‍മാര്‍.

മൂന്നാം ഓപ്പണര്‍ സ്ഥാനത്തേക്ക് പോലും ധവാനെ മുന്‍ താരം പരിഗണിച്ചില്ല എന്നതാണ് ശ്രദ്ധേയം. വിരാട് കോഹ്ലി നയിക്കുന്ന ടീമില്‍ അമ്പാട്ടി റായുഡു, വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാരായ എം എസ് ധോണി, റിഷഭ് പന്ത്, ഓള്‍റൗണ്ടര്‍മാരായ കേദാര്‍ ജാദവ്, ഹര്‍ദിക് പാണ്ഡ്യ, വിജയ് ശങ്കര്‍ എന്നിവരുമുണ്ട്.

പേസ് ത്രയം ജസ്പ്രീത് ബുംറ- മുഹമ്മദ് ഷമി- ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്കും ഇടംകിട്ടി. ചാഹലും കുല്‍ദീപ് യാദവുമാണ് ടീമിലെ സ്പിന്നര്‍മാര്‍. എന്നാല്‍ ബാറ്റിംഗ് ഓള്‍റൗണ്ടര്‍ക്കായി 15-ാം സ്ഥാനം ഒഴിച്ചിട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം.

റോജര്‍ ബിന്നിയുടെ ലോകകപ്പ് ടീം

രോഹിത്ത് സര്‍മ്മ, കെഎല്‍ രാഹുല്‍, വിരാട് കോഹ്ലി, അമ്പാടി റായിഡു, എംഎസ് ധോണി, റിഷഭ് പന്ത്, കേദര്‍ ജാദവ്, ഹാര്‍ദ്ദിക്ക് പാണ്ഡ്യ, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, യുസ് വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, വിജയ് ശങ്കര്‍