പഠാന്‍ സഹോദങ്ങള്‍ക്കൊപ്പം കൊലകൊല്ലി ഐറ്റവുമായി വാട്‌സണ്‍, കൂട്ടിന് ശ്രീശാന്തും; ബില്‍വാര കിംഗ്സ് ഫൈനലില്‍

ലെജന്റ്‌സ് ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ എലിമിനേറ്റര്‍ പോരാട്ടത്തില്‍ ഗുജറാത്ത് ജെയ്ന്റ്സിനെ തോല്‍പ്പിച്ച് ബില്‍വാര കിങ്സ് ഫൈനലില്‍. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ മുന്നോട്ടുവെച്ച 195 റണ്‍സ് വിജയലക്ഷ്യം ബില്‍വാര 18.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

പഠാന്‍ സഹോദങ്ങള്‍ക്കൊപ്പം ഷെയ്ന്‍ വാട്‌സന്റെ വെടിക്കെട്ട് ബാറ്റിംഗും ശ്രീശാന്തിന്റെ ബോളിംഗുമാണ് ബില്‍വാരയുടെ ജയം അനായാസമാക്കിയത്. വില്യം പോര്‍ട്ടര്‍ഫീല്‍ഡ് അര്‍ദ്ധ സെഞ്ച്വറി നേടി. പോട്ടര്‍ഫീല്‍ഡ് 43 പന്തില്‍ നിന്ന് 60 റണ്‍സ് എടുത്തു.

വാട്‌സണ്‍ പുറത്താതെ 24 പന്തില്‍ നിന്ന് 48 റണ്‍സ് എടുത്തു. 5 സിക്‌സും 2 ഫോറും അടങ്ങിയതായിരുന്നു വാട്‌സന്റെ ഇന്നിംഗ്‌സ്. യൂസുഫ് പഠാന്‍ 11 പന്തില്‍ 21 റണ്‍സും ഇര്‍ഫാന്‍ 13 പന്തില്‍ 22 റണ്‍സും എടുത്തു.

ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് ജെയ്ന്റ്സ് 20 ഓവറില്‍ 9 വിക്കറ്റിന് ആണ് 194 റണ്‍സ് എടുത്തത്. ദില്‍ഷന്‍ 36, യാഷ്പാല്‍ സിംഗ് 43, കെവിന്‍ ഒബ്രെന്‍ 45 എന്നുവരുടെ മികവിലായിരുന്നു ഗുജറാത്ത് മികച്ച സ്കോര്‍ കെട്ടിപൊക്കിയത്. ബില്‍വാരക്ക് വേണ്ടി ശ്രീശാന്ത് 4 ഓവറില്‍ 28 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി.