തിരിച്ചുവരവ് മാസാക്കി ഭുവി, ഐ.സി.സി പ്ലേയര്‍ ഓഫ് ദി മന്ത്

മാര്‍ച്ച് മാസത്തിലെ ഐ.സി.സി പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിന്. ഇംഗ്ലണ്ടിനെതിരായ ഏകദിന ടി20 പരമ്പരകളിലെ ഗംഭീര പ്രകടനമാണ് ഭുവിയെ ഈ നേട്ടത്തിന് അര്‍ഹനാക്കിയത്. പരിക്കിനെ തുടര്‍ന്ന് ഏറെ നാളായി ടീമില്‍ നിന്ന് വിട്ടുനിന്ന ഭുവി തിരിച്ചവരവില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയായിരുന്നു.

ഇംഗ്ലണ്ടിനെതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ 4.65 എന്ന ഇക്കണോമിയില്‍ ആറ് വിക്കറ്റാണ് ഭുവി വീഴ്ത്തിയത്. ടി20യില്‍ 6.38 എന്ന ഇക്കണോമിയില്‍ നാല് വിക്കറ്റും ഭുവി വീഴ്ത്തിയിരുന്നു. അഫ്ഗാന്‍ ലെഗ് സ്പിന്നര്‍ റാഷിദ് ഖാന്‍, സിംബാബ്വെയുടെ സീന്‍ വില്യംസ് എന്നിവരെ മറികടന്നാണ് ഭുവി ഈ മാസത്തെ താരമായത്.

Bhuvneshwar Kumar: ICC Men

ജനുവരിയില്‍ ആരംഭിച്ച ഐ.സി.സി പുരസ്‌കാരം തുടര്‍ച്ചയായ 3ാം തവണയും ഇന്ത്യന്‍ താരത്തിനെന്ന പ്രത്യേകതയുമുണ്ട്. ജനുവരിയില്‍ റിഷഭ് പന്തും ഫെബ്രുവരിയില്‍ ആര്‍. അശ്വിനുമായിരുന്നു ജേതാക്കള്‍.

lee

വനിതാ താരങ്ങളില്‍ ദക്ഷിണാഫ്രിക്കയുടെ ലിസെലി ലീയാണ് മാര്‍ച്ച് മാസത്തെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യയുടെ രാജേശ്വരി ഗെയ്ക്വാദ്, പൂനം റൗത്ത് എന്നിവരെ മറികടന്നാണ് ലിസെലിയുടെ നേട്ടം.