BGT 2024: ആദ്യം അവന്മാരോട് 50 പന്തെങ്കിലും നിൽക്കാൻ പറ, എന്നിട്ട് മതി ബാക്കി; തുറന്നടിച്ച് ആകാശ് ചോപ്ര

അഡ്‌ലെയ്ഡിൽ മൂന്നാം ദിനം ബാറ്റിംഗിന് ഇന്ത്യ ഇറങ്ങുമ്പോൾ ഒരു ചോദ്യമേ ഉണ്ടായിരുന്നുള്ളു- ഇന്നിംഗ്സ് തോൽവി ഒഴിവാകുമോ, എത്ര നേരം ടീം പിടിച്ചുനിൽക്കും. എന്തായാലും ഇന്നിംഗ്സ് തോൽവി എന്ന നാണക്കേട് ഒഴിവാക്കിയെങ്കിലും നാണംകെട്ട തോൽവിയിലേക്കാണ് ടീം വീണിരിക്കുന്നത്. ആദ്യ ടെസ്റ്റിലെ വമ്പൻ തോൽവിയുടെ അപമാനം പേറി രണ്ടാം ടെസ്റ്റിന് ഇറങ്ങിയ ഓസ്‌ട്രേലിയക്ക് 10 വിക്കറ്റിന്റെ തകർപ്പൻ ജയം. ഇന്ത്യ രണ്ടാം ഇന്നിങ്സിന് ശേഷം ഉയർത്തിയ 19 റൺ വിജലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ വളരെ എളുപ്പത്തിൽ തന്നെ ജയം സ്വന്തമാക്കുക ആയിരുന്നു.

മത്സരത്തിൽ പൂർണമായ പരാജയമായത് ബാറ്റിംഗ് യൂണിറ്റിന് വന്ന പിഴവുകളാണ് എന്നാണ് ആരാധകരുടെ വിലയിരുത്തൽ. പ്രധാന ബാറ്റ്‌സ്മാന്മാർ ആരും തന്നെ പ്രതീക്ഷക്കൊത്ത പ്രകടനങ്ങൾ കാഴ്ച വെച്ചില്ല. ടീം എന്ത് കൊണ്ടാണ് തോറ്റതെന്ന കാരണം പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് കമന്റേറ്റർ ആകാശ് ചോപ്ര.

ആകാശ് ചോപ്ര പറയുന്നത് ഇങ്ങനെ:

‘അഡലെയ്ഡില്‍ എവിടെയാണ് പിഴച്ചതെന്നാണ് വലിയ ചോദ്യം. ബാറ്റിങ് പരാജയമായിരുന്നുവെന്നതാണ് സത്യം. അത് ഒന്നല്ല മറിച്ച് രണ്ടുതവണ സംഭവിച്ചു. ആദ്യം ബാറ്റുചെയ്യാമെന്ന തീരുമാനം വളരെ ശരിയായിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ 180 റണ്‍സിന് പുറത്തായതും ന്യായീകരിക്കാം. എന്നാല്‍ രണ്ടാം ഇന്നിങ്‌സോ, പിച്ചില്‍ യാതൊരു അപകടവും ഉണ്ടായിരുന്നില്ല”

ആകാശ് ചോപ്ര തുടർന്നു:

“ഒന്നാം ഇന്നിങ്‌സില്‍ ബൗളര്‍മാരെ പിച്ച് സഹായിച്ചിരുന്നു. എന്നാല്‍ ബാറ്റര്‍മാര്‍ക്ക് അങ്ങനെയായിരുന്നില്ല. ഒരു ടെസ്റ്റ് മത്സരത്തില്‍ രണ്ട് ഇന്നിങ്‌സുകളില്‍ നിന്നുമായി 80 ഓവര്‍ പോലും തികച്ച് ബാറ്റുചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ അത് വലിയൊരു പ്രശ്‌നമാണ്. 80 മുതല്‍ 100 പന്തുകള്‍ പ്രതിരോധിക്കാന്‍ തയ്യാറായി ഇറങ്ങിയ ഒരു ബാറ്റര്‍ പോലും ടീമിലുണ്ടായിരുന്നില്ല. ഇന്ത്യന്‍ നിരയില്‍ ഒരു കളിക്കാരന്‍ പോലും 50 പന്തുകള്‍ കളിച്ചിട്ടില്ല. 50 റണ്‍സിനെ കുറിച്ചല്ല പറയുന്നതെന്ന് ഓര്‍ക്കണം. 50 പന്തുകള്‍ നേരിടാന്‍ പോലും ഒരു ഇന്ത്യന്‍ ബാറ്റര്‍ക്കും കഴിഞ്ഞില്ല” ആകാശ് ചോപ്ര പറഞ്ഞു.

Latest Stories

വൈദ്യുതി രാഷ്ട്രീയത്തിന്റെ ഇരട്ടമുഖം: ദേശീയ ഗ്രിഡും ആണവ കരാറും – കേരളത്തിലെ അധികാര നരേറ്റിവുകളുടെ വാഗ്വാദം

ഇന്ത്യക്ക് അനുമതി നല്‍കാന്‍ മാത്രം അമേരിക്ക ആരാണ്?; റഷ്യന്‍ എണ്ണ, ഇന്ത്യക്ക് 30 ദിവസത്തെ ട്രംപിന്റെ ഇളവനുവദിക്കല്‍; മിണ്ടാട്ടം മുട്ടിയ മോദി സര്‍ക്കാരിന് മേല്‍ ചോദ്യശരങ്ങള്‍

സിവില്‍ സര്‍വ്വീസ് പരീക്ഷ ഫലം: അനൂജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്; മലയാളിയായ ശ്രുതി ആറിന് 18ാം റാങ്ക്; മികച്ച നേട്ടം കൊയ്ത് മലയാളികളായ ശ്രീജയും അജയ് രാജും

ഐറിസ് ദേനയെ യുഎസ് വേട്ടയ്ക്ക് എറിഞ്ഞുകൊടുത്തോ?; ഇന്ത്യയ്ക്ക് പിന്നാലെ ശ്രീലങ്കയും ചോദ്യശരത്തില്‍; 11 മണിക്കൂര്‍ ലങ്കന്‍ അനുമതിയ്ക്കായി ദേന കാത്തുകിടന്നു

ഡല്‍ഹിയിലെ ചേട്ടന്‍ബാവയും തിരുവനന്തപുരത്തെ അനിയന്‍ബാവയും വര്‍ഗീയതയുടെ ഒരേ തോണിയില്‍ സഞ്ചരിക്കുകയാണ്; സംഘപരിവാറിന്റെ അതേ വര്‍ഗീയപാതയിലാണ് സിപിഎമ്മുമെന്ന് വി ഡി സതീശന്‍

പൊങ്കാലയ്ക്ക് ശേഷം മാലിന്യം കുന്നുകൂടി കുന്നുകൂടി കിടക്കുന്നു, അന്വേഷണത്തിന് ഉത്തരവിട്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി; കാര്യങ്ങള്‍ ഭംഗിയായി നടന്നെന്ന് മന്ത്രി തന്നെ പറഞ്ഞതാണെന്ന് മേയര്‍

7ാം ദിവസം പിടിയില്‍, ജസ്‌ലിയയെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ ഡോ സിറിയക് വാഗമണിലെ റിസോര്‍ട്ടില്‍ അറസ്റ്റില്‍; മകനെ ഒളിവില്‍ പാര്‍പ്പിച്ച അച്ഛനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തു

ഇറാനിലെ സ്‌കൂളില്‍ ആക്രമണം നടത്തിയത് ഇസ്രയേലല്ല, യുഎസ്?; അന്വേഷണവുമായി സൈനിക ഉദ്യോഗസ്ഥര്‍, റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും

തുടര്‍ച്ചയായ അഞ്ചാം ദിവസവും സ്വര്‍ണവില താഴേക്ക്; പവന് ഇന്ന് കുറഞ്ഞത് 560 രൂപ!

സുഖോയ് അപകടം: രണ്ട് പൈലറ്റുമാർക്ക് വീരമൃത്യു; മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തി