ഐപിഎല്‍ 2025: ഷെഡ്യൂള്‍ പ്രഖ്യാപനം എപ്പോള്‍?, ഒടുവില്‍ സ്ഥിരീകരണമായി

കാത്തിരിപ്പ് ഒടുവില്‍ അവസാനിക്കുന്നു. ക്രിക്കറ്റ് പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2025 ഷെഡ്യൂള്‍ ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ (ബിസിസിഐ) ഇന്ന്, അതായത് ഫെബ്രുവരി 16 (ഞായര്‍) പ്രഖ്യാപിക്കും. ഐപിഎല്‍ 2025 ഷെഡ്യൂളിനെക്കുറിച്ച് കുറച്ച് കാലമായി നിരവധി റിപ്പോര്‍ട്ടുകളും വിശദാംശങ്ങളും വരുന്നുണ്ട്. എന്നിരുന്നാലും, ഐപിഎല്‍ 2025 ഷെഡ്യൂള്‍ പ്രഖ്യാപനത്തിന്റെ സമയമായ 5:30 തോടെ എല്ലാ ഊഹാപോഹങ്ങളും അവസാനിപ്പിക്കും.

IPL 2025 ഷെഡ്യൂള്‍: ഇതുവരെ അറിയാവുന്നത്

ഉദ്ഘാടന മത്സരം: മാര്‍ച്ച് 22ന് ഈഡന്‍ ഗാര്‍ഡന്‍സില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആര്‍) വേഴ്‌സസ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (ആര്‍സിബി).

ഫൈനല്‍ മത്സരം: ഐപിഎല്‍ 2025 ഫൈനല്‍ മെയ് 25ന് (ഈഡന്‍ ഗാര്‍ഡന്‍സ്) നടക്കും.

സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ആദ്യ മത്സരം: മാര്‍ച്ച് 23 ന് ഉച്ചതിരിഞ്ഞ് RR-നെതിരെ SRH അവരുടെ ഉദ്ഘാടന മത്സരം കളിക്കും.

CSK vs MI Clash: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മാര്‍ച്ച് 23 ന് വൈകുന്നേരം ചെപ്പോക്കില്‍

വേദികള്‍: ടീമുകള്‍ 13 വേദികളിലായി കളിക്കും.

ഗുവാഹത്തി (രാജസ്ഥാന്‍ റോയല്‍സിന്റെ രണ്ടാം വേദി)
ധര്‍മ്മശാല (പഞ്ചാബ് കിംഗ്സിന്റെ രണ്ടാം വേദി)
വിശാഖപട്ടണം (ഡല്‍ഹി ക്യാപിറ്റല്‍സിന്റെ രണ്ടാം വേദി)

പഞ്ചാബ് കിംഗ്സ് ഹോം മത്സരങ്ങള്‍: പിബികെഎസ് മൂന്ന് ഹോം മത്സരങ്ങള്‍ ധര്‍മ്മശാലയിലും ബാക്കി നാലെണ്ണം മുള്ളന്‍പൂരിലും കളിക്കും.

മാര്‍ച്ച് 25ന് സ്വന്തം തട്ടകത്തിലാണ് ഗുജറാത്ത് ടൈറ്റന്‍സിന്റെ ഉദ്ഘാടന മത്സരം
മാര്‍ച്ച് 31 ന് മുംബൈ ഇന്ത്യന്‍സിന്റെ ആദ്യ ഹോം മത്സരം

ക്വാളിഫയര്‍ 2 & ഫൈനല്‍: ഈഡന്‍ ഗാര്‍ഡന്‍സ്
ക്വാളിഫയര്‍ 1 & എലിമിനേറ്റര്‍: രാജീവ് ഗാന്ധി സ്റ്റേഡിയം, ഹൈദരാബാദ്
ടൂര്‍ണമെന്റ് ടൈംലൈന്‍: ചാമ്പ്യന്‍സ് ട്രോഫി ഫൈനലിന് (മാര്‍ച്ച് 9, 2025) 12 ദിവസങ്ങള്‍ക്ക് ശേഷം IPL 2025 ആരംഭിക്കുന്നു.