പണി വരുന്നുണ്ട് അവറാച്ചാ..., ഏഷ്യാ കപ്പ് ട്രോഫിയുമായി കടന്നുകളഞ്ഞ നഖ്‌വിയെ പൂട്ടാൻ ബിസിസിഐയുടെ പുതിയ നീക്കം

2025 ലെ ഏഷ്യാ കപ്പ് ടൂർണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും വിവാദപരമായ പതിപ്പായിരുന്നു. ഗ്രൂപ്പ് ഘട്ട മത്സരത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്ഥാൻ ടീമുമായി ഹസ്താനത്തിന് വിസമ്മതിച്ചതോടെയാണ് ഇതെല്ലാം ആരംഭിച്ചത്. വിവാദം അവിടെ അവസാനിച്ചില്ല, കാരണം ഇന്ത്യ പാകിസ്ഥാനെ നേരിട്ട ഫൈനലിലേക്കും ഇത് വ്യാപിച്ചു. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ മേധാവി മൊഹ്‌സിൻ നഖ്‌വിയിൽ നിന്ന് ട്രോഫി സ്വീകരിക്കാൻ ഇന്ത്യ വിസമ്മതിച്ചു. ഇതോടെ ട്രോഫി ഇല്ലാതെ ഇന്ത്യയ്ക്ക് വിജയം ആഘോഷിക്കേണ്ടി വന്നു. ചെയർമാന്റെ അനുമതിയില്ലാതെ “മാറ്റുകയോ കൈമാറുകയോ ചെയ്യരുതെന്ന” നിർദ്ദേശങ്ങളോടെ നിലവിൽ ട്രോഫി എസിസിയുടെ ദുബായ് ആസ്ഥാനത്ത് പൂട്ടിയിരിക്കുകയാണ്.

ട്രോഫിയുമായി പോയ നഖ്‌വിയുടെ നടപടിയെ ബിസിസിഐ ശക്തമായി എതിർക്കുകയും അടുത്ത മാസം നടക്കുന്ന ഐസിസി യോഗത്തിൽ ഇക്കാര്യം ഉന്നയിക്കുമെന്നുമാണ് വിവരം. നഖ്‌വിയെ ഐസിസി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കണമന്ന് ഐസിസിയോട് ആവശ്യപ്പെടാനാണ് ബിസിസിഐ ആലോചിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

Read more

ബിസിസിഐയുടെ ഈ ആവശ്യം ഐസിസി അംഗീകരിച്ചാല്‍ നഖ്‌വിക്ക് അത് കടുത്ത പ്രഹരമാകും. മുന്‍ ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണ് ഐസിസി ചെയര്‍മാന്‍ എന്നതിനാല്‍ ബിസിസിഐയുടെ ആവശ്യത്തോട് ഐസിസി അനുകൂല നിലപാടെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.